image

8 April 2025 3:51 PM IST

News

കെഎസ്ആർടിസിക്ക് 102 കോടി രൂപ കൂടി അനുവദിച്ചു

MyFin Desk

KSRTC to set up snack distribution system in buses
X

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 102.62 കോടി രൂപകൂടി അനുവദിച്ചു. പെൻഷൻ വിതരണത്തിനായി 72.62 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 30 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഈ സർക്കാരിന്റെ കാലത്ത്‌ 6163 കോടിയോളം രൂപ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി നൽകിയതായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷം കോർപറേഷന്‌ ആകെ 1612 കോടി രുപ സർക്കാർ സഹായം ഉറപ്പാക്കി. ബജറ്റ്‌ വകയിരുത്തൽ 900 കോടി രൂപയായിരുന്നു. ഇത്‌ പൂർണമായും അനുവദിച്ചു. 676 കോടി രൂപ അധികമായും ലഭ്യമാക്കിയാതായി മന്ത്രി വ്യക്തമാക്കി.