image

2 Jun 2025 6:59 PM IST

News

കെഎസ്ആർടിസിക്ക് 93.73 കോടി രൂപകൂടി അനുവദിച്ചു

MyFin Desk

another rs 30 crore sanctioned to ksrtc, finance minister
X

കെഎസ്‌ആർടിസിക്ക്‌ 30 കോടി അനുവദിച്ചു; ഇതുവരെ 6100 കോടി നൽകിയെന്ന് ധനമന്ത്രി

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 93.73 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.73 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 20 കോടി രൂപയുമാണ്‌ അനുവദിച്ചത്‌.

ഈ സർക്കാരിന്റെ കാലത്ത്‌ 6401 കോടിയോളം രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായി ലഭിച്ചിരുന്നു. ഈവർഷം ഇതിനകം 343 കോടി രൂപ സർക്കാർ സഹായമായി കോർപറേഷന്‌ ലഭിച്ചു.

Tags: