image

24 Nov 2023 4:58 PM IST

News

ലിസ്റ്റ് ചെയ്തതിനു ശേഷമുള്ള ഏറ്റവും വലിയ നേട്ടവുമായി എല്‍ഐസി ഓഹരി

MyFin Desk

lic increased stake in bank of baroda
X

Summary

എല്‍ഐസിയുടെ ഐപിഒ വില 902-949 രൂപയായിരുന്നു


ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഓഹരി എന്‍എസ്ഇയില്‍ വെള്ളിയാഴ്ചത്തെ (നവംബര്‍ 24) വ്യാപാരം അവസാനിപ്പിച്ചത് 9.71 ശതമാനത്തോളം ഉയര്‍ന്ന് 677.70 രൂപയിലാണ്.

2022 മേയ് മാസത്തില്‍ എല്‍ഐസി ലിസ്റ്റ് ചെയ്തതിനു ശേഷം ഇത് ആദ്യമായിട്ടാണു ഏറ്റവും വലിയ നേട്ടം കൈവരിച്ചത്.

കാലാവധിയെത്തും മുമ്പ് പിന്‍വലിക്കാനും വായ്പയെടുക്കാനും അനുവദിക്കുന്ന പോളിസികള്‍ ഡിസംബറില്‍ എല്‍ഐസിയുടെ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടാണ് ഓഹരിയുടെ കുതിപ്പിനു കാരണമായത്.

മൊത്തം പ്രീമിയം വരുമാനത്തില്‍ വര്‍ധന ലക്ഷ്യമിട്ടാണ് പുതിയ പോളിസികള്‍ അവതരിപ്പിക്കാന്‍ പോകുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടയക്ക വളര്‍ച്ചയാണു കമ്പനി ലക്ഷ്യമിടുന്നതെന്നു എല്‍ ഐസി ചെയര്‍മാന്‍ സിദ്ധാര്‍ഥ മൊഹന്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനാണു പുതിയ പോളിസികള്‍ പുറത്തിറക്കുന്നത്.

2022 മെയ് 17ന് ലിസ്റ്റ് ചെയ്തതിനു ശേഷം എല്‍ഐസി ഓഹരി ഇടിവിലായിരുന്നു. 2023 മാര്‍ച്ച് 23ന് ഏറ്റവും താഴ്ന്ന നിലയായ 530.05 രൂപ എന്ന നിലയിലെത്തുകയും ചെയ്തു.

എല്‍ഐസിയുടെ ഐപിഒ വില 902-949 രൂപയായിരുന്നു.