image

19 May 2024 3:53 PM IST

News

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പിടിച്ചെടുത്തത് 8889 കോടിയുടെ പണവും സാധനങ്ങളും

MyFin Desk

lok sabha elections, 8889 cr of cash and goods seized, election commission
X

Summary

വോട്ടര്‍മാരെ സ്വാധീക്കാന്‍ ലക്ഷ്യമിട്ടുള്ള പണവും സാധനങ്ങളുമാണ് പിടിച്ചെടുത്തത്


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ 8889 കോടിയുടെ സാധനങ്ങളും പണവും പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരെ സ്വാധീക്കാന്‍ ലക്ഷ്യമിട്ടുള്ള പണവും സാധനങ്ങളുമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്തതില്‍ 3,959 കോടി രൂപയുടെ മയക്കുമരുന്നും ഉൾപ്പെടുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും സംയുക്ത ഓപ്പറേഷനില്‍ മൂന്ന് ദിവസത്തിനുള്ളില്‍ 892 കോടി രൂപയുടെ മയക്ക് മരുന്ന് പിടികൂടിയതായും കമ്മീഷന്‍ അറിയിച്ചു.

849.15 കോടി രൂപയുടെ പണവും 814.85 കോടി രൂപയുടെ മദ്യവും 3,958.85 കോടി രൂപയുടെ മയക്കുമരുന്നും 1,260.33 കോടി രൂപയുടെ വിലപിടിപ്പുള്ള ലോഹങ്ങളും ഉള്‍പ്പെടെയാണ് പിടിച്ചെടുത്തത്.

മയക്കുമരുന്ന്, മദ്യം, വിലയേറിയ ലോഹങ്ങള്‍, സൗജന്യങ്ങള്‍, പണം എന്നിവ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ശ്രമിച്ചത്. പണമായും സാധനസാമഗ്രികളിലൂടെയുമാണ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവ പിടിച്ചെടുക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.