image

26 April 2025 11:04 AM IST

News

നിക്ഷേപകർക്ക് 85 % ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീട്ടെയ്ൽ

MyFin Desk

നിക്ഷേപകർക്ക് 85 % ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീട്ടെയ്ൽ
X

നിക്ഷേപകർക്ക് 720 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീട്ടെയിൽ. അബൂദബിയിൽ നടന്ന ലുലു റീട്ടെയിലിന്റെ ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിലാണ് ഓഹരികൾ പൊതുജനങ്ങൾക്ക് കൈമാറിയതിന് ശേഷമുള്ള ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചത്. 85 ശതമാനം ലാഭ വിഹിതമാണ് പ്രഖ്യാപിച്ചത്. 75 ശതമാനം ലാഭവിഹിതമെന്ന മുൻധാരണയേക്കാൾ പത്ത് ശതമാനം അധികം ലാഭവിഹിതമാണ് ഇതോടെ നിക്ഷേപകർക്ക് ലഭിക്കുക.

4.7 ശതമാനം വാർഷിക വളർച്ചയാണ് 2024 സാമ്പത്തിക വർഷത്തിൽ ലുലു റീട്ടെയിൽ നേടിയത്. അറ്റാദായം 216.2 മില്യൺ ഡോളറിലെത്തി. ജിസിസിയിൽ യു എ ഇ, സൗദി മാർക്കറ്റുകൾ മികച്ച നേട്ടം രേഖപ്പെടുത്തി. മികച്ച വളർച്ചാനിരക്കാണ് രേഖപ്പെടുത്തുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിനുള്ള അംഗീകാരമാണ് ഈ പ്രഖ്യാപനമെന്നും നിക്ഷേപകരുടെ സന്തോഷമാണ് വലുതെന്നും ചെയർമാൻ പറഞ്ഞു.