12 Oct 2023 5:37 PM IST
Summary
- ഇത് സാമ്പത്തികമായി ലാഭകരവും ലളിതവുമാണ്
- സമ്പദ് വ്യവസ്ഥയിലേക്ക് റീസൈക്കിളള്‍ ചെയ്യാൻ സാധിക്കും
- ഫോസില്‍ ഇന്ധനത്തിന് പകരമായി ഹൈഡ്രജന്‍ ഉപയോഗിക്കാം
ഒരു വെടിക്കു രണ്ടു പക്ഷി!
പ്ലസ്റ്റിക്കിനെ ഒതുക്കുകയും ചെയ്യാം, ഹരിത വാതകം ഒരുക്കുകയും ചെയ്യാം.
പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്നു ഹ്രൈഡ്രജന്‍ വാതകം നിര്‍മിക്കാനുള്ള വിദ്യയാണ് അമേരിക്കയിലെ റൈസ് യൂണിവേഴ്സിറ്റിയിലെ പൊഫസര്‍മാര്‍ കണ്ടെത്തിയിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ പ്രകൃതിക്കും മനുഷ്യനും എന്നും വെല്ലുവിളിയായിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സമ്പത്താണെന്നും അതില്‍ നിന്നും മൂല്യമേറിയ ഉല്പന്നങ്ങള്‍ ഉണ്ടാക്കാമെന്നും സാരം.
ഫോസില്‍ ഇന്ധനത്തിന് പകരമായി ഹൈഡ്രജന്‍ ഉപയോഗിക്കാവുന്നതാണ്.എന്നാല്‍ അതിൻ്റെ നിർമാണ ഫലമായി അമിത കാർബൺഡൈ ഓക്സൈഡ് പുറന്തള്ളപ്പെടുന്നു. ചിലവേറിയതുമാണ്. എന്നാല്‍ പ്ലാസ്റ്റികില്‍ നിന്നും ഹൈഡ്രജന്‍ ഉണ്ടാക്കുന്ന രീതി കുറഞ്ഞ കാർബണ്‍ ഡയോക്സൈഡ് വികീരണമേ ഉണ്ടാക്കുന്നുള്ളു. മാത്രമല്ല ഉത്പാദനച്ചെലവ് കുറഞ്ഞതുമാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
തരം തിരിക്കുകയോ കഴുകുകയോ ചെയ്യാത്ത എല്ലാത്തരം പ്ലാസ്റ്റിക്കുകളും ഇതിനായി ഉപയോഗിക്കുന്നു.റൈസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഈ സാമ്പിളുകള്‍ ദ്രുത ഫ്ലാഷ് ജൂള്‍ തപീകരണത്തിന് വിധേയമാക്കുകയും താപനില 3100 ഡിഗ്രി കെല്‍വിനിലേക്ക് മാറ്റി (താപനില യൂണിറ്റ്) ഹൈഡ്രജനെ ബാഷ്പീകരിക്കുകയും അതില്‍ നിന്നും ഗ്രാഫീന്‍(കാർബൺ ആറ്റങ്ങളുടെ പാളി) ഉപേക്ഷിക്കുകയും ചെയ്യുന്നു, ഇതില്‍ നിന്നും വീണ്ടെടുക്കുന്ന ഹൈഡ്രജൻ 68 ശതമാനം വരെ ശുദ്ധിയുള്ളതാണ്.
സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം ഈ പ്രക്രിയ നിരവധി പാരിസ്ഥിതിക വെല്ലുവിളികള്‍ക്ക് പരിഹാരം നല്കുന്നു. മാത്രമല്ല, പ്ലാസ്റ്റിക് മാലിന്യങ്ങളെ പുനർ നിർമിക്കാനും സാധിക്കുന്നു.
ഇന്ന് ഉപയോഗിക്കുന്ന ഹൈഡ്രജൻ്റെ പ്രധാന രൂപം ഗ്രേ ഹൈഡ്രജനാണ്.ഇത് സ്റ്റീം മീഥെയ്ൻ പരിഷ്കരണത്തിലൂടെയാണ് ഉല്പാദിപ്പിക്കുന്നത്.വരൂം ദശകങ്ങളില്‍ ഹൈഡ്രജന്‍ ഉപയോഗം കുതിച്ചുയരും.2050 ഓടെ സീറോ എമിഷനോടു കൂടി ഇത് ഉല്പാദിപ്പിക്കണമെന്നുണ്ടെങ്കില്‍ ഇതിൻ്റെ പഴയ ഉല്പാദന രീതിയില്‍ മാറ്റം വരണമെന്ന് റൈസിൻ്റെ ടിടിയും കെമ്സ്ട്രി പ്രൊഫസറും സയൻസ് ആൻഡ് നാനോ പ്രൊഫസറുമായ ജെയിംസ് ടൂർ പറഞ്ഞു.
ഗവേഷണത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി എഞ്ചിനീയർ റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് സെൻ്റർ,എയർ ഫോഴ്സ് ഓഫീസ് ഓഫ് സയൻ്റിഫിക് റിസർച്ച് സെന്‍റർ, നാഷണല്‍ സയൻസ് ഫൌണ്ടഷന്‍ നേവല്‍ ഓഫീസ് എന്നിവ പിന്തുണ നല്‍കി.