image

27 Nov 2023 5:26 PM IST

News

ഇന്ത്യക്കാർക്ക് വിസയില്ലാതെ ഇനി മലേഷ്യക്ക് പറക്കാം

MyFin Desk

Indians can now fly to Malaysia without a visa
X

Summary

ഇന്തൃന്‍ സഞ്ചാരികള്‍ക്ക് 30 ദിവസം വരെ വിസയില്ലാതെ മലേഷ്യയില്‍ താമസിക്കാം


ഇന്തൃന്‍ സഞ്ചാരികള്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ച് മലേഷ്യ. ഡിസംബര്‍ 1 മുതല്‍ ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ പ്രവേശിക്കാന്‍ മുന്‍കൂര്‍ എന്‍ട്രി വിസയുടെ ആവശ്യമില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചു. രാജ്യത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് വിസരഹിത പ്രവേശനം ഇന്തൃന്‍ പൗരമ്മാര്‍ക്ക് അനുവദിച്ചിരിക്കുന്നത്. ശ്രീലങ്ക, വിയറ്റ്‌നാം, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾക്ക് ശേഷം വിസ രഹിത പ്രവേശനം പ്രഖ്യാപിക്കുന്ന നാലാമത്തെ രാജ്യമായി മലേഷ്യ മാറി.

ഇന്തൃന്‍ സഞ്ചാരികള്‍ക്ക് 30 ദിവസം വരെ വിസയില്ലാതെ മലേഷ്യയില്‍ താമസിക്കാം. ഇന്തൃന്‍ പൗരമ്മാര്‍ക്കൊപ്പം ചൈനീസ് പൗരന്മാർക്ക് ഡിസംബര്‍ 1 മുതല്‍ വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി പറഞ്ഞു. സുരക്ഷാ പരിശോധനക്ക് വിധേയമായിട്ടായിരിക്കും തിരുമാനം നടപ്പിലാക്കുക. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ടൂറിസ്റ്റുകളുടെയും നിക്ഷേപകരുടെയും പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത വർഷം വിസ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ കഴിഞ്ഞ മാസം മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പ്രഖ്യാപിച്ചിരുന്നു.

മലേഷ്യയില്‍ എത്തുന്ന സഞ്ചാരികളില്‍ കൂടുതലും ഇന്ത്യക്കാരും ചൈനാക്കാരുമാണ്. മലേഷ്യന്‍ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2023 ജനുവരി മുതല്‍ ജൂണ്‍ വരെ 9.16 ദശലക്ഷം സഞ്ചാരികള്‍ രാജൃത്ത് എത്തിയിട്ടുണ്ട്. അതില്‍ ഇന്തൃയില്‍ നിന്ന് 2,83,885 പേരും ചൈനയില്‍ നിന്ന് 4,98,540 സഞ്ചാരികളാണ്.