17 March 2026 9:25 PM IST
Summary
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരത്തിനാണ് ഇന്ത്യ വാദിക്കുന്നത്. എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു
ഇന്ത്യന്‍ കപ്പലുകള്‍ സുരക്ഷിതമായി ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് ഇറാന്‍ ഉപാധിവെച്ചുവെന്ന വാര്‍ത്ത വിദേശകാര്യമന്ത്രാലയം തള്ളി. ഇന്ത്യ പിടിച്ചെടുത്ത മൂന്ന് കപ്പലുകള്‍ തിരികെ നല്‍കണമെന്ന് ടെഹ്‌റാന്‍ ആവശ്യപ്പെട്ടുവെന്ന് നേരത്തെ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. പിടിച്ചെടുത്ത കപ്പലുകള്‍ക്ക് ഇറാനുമായോ ഇറാനിയന്‍ പൗരന്മാരുമായോ ബന്ധമില്ലെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇന്ത്യന്‍ പതാകയുള്ള കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നയതന്ത്ര ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.നിലവില്‍ കപ്പലുകള്‍ മുംബൈ തുറമുഖത്താണുള്ളത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരത്തിനാണ് ഇന്ത്യ വാദിക്കുന്നത്. എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള ആഗോള സംഘടനകളില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്നും, ബ്രിക്‌സ് അധ്യക്ഷ രാജ്യം എന്ന നിലയില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ തന്റെ ബ്രസല്‍സ് സന്ദര്‍ശന വേളയില്‍ യൂറോപ്യന്‍ പ്രതിനിധികളുമായി പശ്ചിമേഷ്യന്‍ സാഹചര്യം വിശദമായി ചര്‍ച്ച ചെയ്തു. മേഖലയിലെ സമാധാനശ്രമങ്ങളില്‍ ഇന്ത്യയുടെ സജീവമായ ഇടപെടല്‍ തുടരുമെന്നും നയതന്ത്ര നീക്കങ്ങള്‍ ഊര്‍ജ്ജിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
