image

8 April 2025 3:30 PM IST

News

2000 തൊഴിലവസരങ്ങളുമായി മെഗാ ജോബ് ഫെസ്റ്റ് ഏപ്രില്‍ 25ന്

MyFin Desk

mega job fest on april 25th with 2000 job opportunities
X

വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തില്‍ ഏപ്രില്‍ 25ന് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കും. വി.കെ. പ്രശാന്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജോബ്‌ഫെയറില്‍ 100 ലധികം പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. രാവിലെ 9ന് ജോബ് ഫെയര്‍ ആരംഭിക്കും.

അടിസ്ഥാന യോഗ്യതയുള്ള 18നും 45നും മദ്ധ്യേ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് പങ്കെടുക്കാം. ഐ.ടി, എഞ്ചിനീറിങ്, സെയില്‍സ്, മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ്, ക്ലറിക്കല്‍, മാനേജ്മന്റ് തുടങ്ങി വിവിധ തസ്തികകളിലായി രണ്ടായിരത്തോളം തൊഴിലവസരങ്ങളിലേക്കാണ് ഉദ്യോഗാര്‍ഥികളെ തേടുന്നത്.

ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കാണ് തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ അവസരം. രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യമാണ്. രജിസ്റ്റര്‍ ചെയ്യാന്‍ www.tiim.co.in എന്ന ലിങ്ക് സന്ദര്‍ശിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് +91 75938 52229