image

13 May 2025 3:29 PM IST

News

ആന്‍ഡമാനില്‍ കാലവര്‍ഷമെത്തി; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

MyFin Desk

monsoon arrives in andaman, heavy rain likely in kerala
X

Summary

  • സാധാരണ ആന്‍ഡമാനില്‍ കാലവര്‍ഷമെത്തിയിരുന്നത് മെയ് 18-19 തീയതികളില്‍
  • സംസ്ഥാനത്ത് മെയ് 27-ന് കാലവര്‍ഷമെത്തുമെന്നും പ്രവചനം


ആന്‍ഡമാനില്‍ കാലവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിക്കോബാര്‍ ദ്വീപുകളിലുടനീളം നിരവധി സ്ഥലങ്ങളില്‍ കനത്ത മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് കേരളത്തിലും വരും ദിവസങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ട്.

ആന്‍ഡമാന്‍ കടലിന്റെ തെക്ക് ഭാഗങ്ങളിലും, നിക്കോബാര്‍ ദ്വീപുകളിലും, ആന്‍ഡമാന്‍ കടലിന്റെ വടക്ക് ഭാഗങ്ങളിലും തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ നേരത്തെ എത്തിയതായാണ് കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സാധാരണയായി മെയ് 18-19 തീയതികളില്‍ ആന്‍ഡമാന്‍ കടലിലും ജൂണ്‍ 1-ഓടെ ഇന്ത്യന്‍ വന്‍കരയിലും മണ്‍സൂണ്‍ എത്തുകയാണ് പതിവ്. ഇക്കുറിനേരത്തെയുള്ള മഴയുടെ വരവ് ശ്രദ്ധേയമാണ്.

ഈ വര്‍ഷം, മെയ് 27-ന്, അതായത് പ്രതീക്ഷിച്ചതിലും ഏകദേശം ഒരു ആഴ്ച മുമ്പ്, മണ്‍സൂണ്‍ കേരളത്തില്‍ എത്തുമെന്ന് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. സാധാരണ കാലവര്‍ഷമെത്തുന്നതിന് നിരവധി ദിവസങ്ങള്‍ക്ക് മുമ്പാണ് ഇത് സംഭവിക്കുന്നത്. അതിനാല്‍ ഈ വര്‍ഷം മികച്ച മഴ പ്രതീക്ഷിക്കപ്പെടുന്നു.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും ആഴവും തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണെന്ന് കാലാവസ്ഥാ ഡാറ്റ വ്യക്തമാക്കുന്നു.

കാലാവസ്ഥാ മാനദണ്ഡങ്ങള്‍ പാലിച്ചതോടെ, ഐഎംഡി ഇന്ന് ആന്‍ഡമാന്‍ മേഖലയിലേക്ക് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തുന്നതായി പ്രഖ്യാപിച്ചു.

തെക്കന്‍ അറേബ്യന്‍ കടല്‍, മാലിദ്വീപ്, കൊമോറിന്‍ പ്രദേശം എന്നിവിടങ്ങളില്‍ മണ്‍സൂണ്‍ മുന്നേറ്റം തുടരുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.

മണ്‍സൂണ്‍ നേരത്തെ എത്തുന്നത് നിലവിലുള്ള ചൂടില്‍ നിന്ന് വളരെ ആവശ്യമായ ആശ്വാസം നല്‍കും. 2025 സീസണില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുന്നതിന് സാഹചര്യമൊരുക്കുമെന്നും കേന്ദ്ര കാലാസ്ഥാവകുപ്പ് അറിയിക്കുന്നു. ഇത് കാര്‍ഷിക രംഗഗത്ത് പുത്തനുണര്‍വിന് ഇടയാക്കും.