image

23 April 2023 10:34 AM IST

News

റിപ്പോ നിരക്കിൽ ഈ വർഷം മാറ്റം പ്രതീക്ഷിക്കുന്നില്ല: മോർഗൻ സ്റ്റാൻലി

MyFin Desk

morgan stanley
X

Summary

  • പണപ്പെരുപ്പ നിരക്ക് 6 ശതമാനത്തിൽ താഴെ പിടിച്ചുനിർത്താനാകും
  • ജൂൺ 6- 8 തീയതികളിലാണ് അടുത്ത ധനനയ അവലോകനയോഗം


പണപ്പെരുപ്പം നിയന്ത്രണവിധേയമായി കാണപ്പെടുന്നതിനാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിലവിലെ റിപ്പോ നിരക്ക് നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആഗോള നിക്ഷേപ ബാങ്കായ മോർഗൻ സ്റ്റാൻലിയുടെ നിരീക്ഷണം.2024 ന്റെ തുടക്കം വരെ പ്രധാന പലിശനിരക്കിൽ എന്തെങ്കിലും കുറവുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് മോർഗൻ സ്റ്റാൻലി പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ പറഞ്ഞു.

ഇക്കഴിഞ്ഞ ധനനയ അവലോകന യോഗത്തിനുശേഷം പലിശ നിരക്കുകൾ മാറ്റമില്ലാത്ത തുടരുമെന്നാണ് ആർബിഐ പ്രഖ്യാപിച്ചത്. തുടർച്ചയായി 6 ധനനയ അവലോകന യോഗങ്ങളിൽ പലിശ നിരക്ക് വർധിപ്പിച്ചതിന് ശേഷമായിരുന്നു ഇത്. ആവശ്യമെങ്കിൽ നിരക്ക് വർദ്ധനയ്ക്ക് എപ്പോഴും തയ്യാറാണ് എന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

മാർച്ചിലെ റീട്ടെയിൽ പണപ്പെരുപ്പം പ്രതീക്ഷകൾക്ക് അനുസൃതമായി ഇടിവ് പ്രകടമാക്കി. ജൂണിൽ അവസാനിക്കുന്ന പാദത്തിൽ പണപ്പെരുപ്പം 5 ശതമാനത്തിൽ താഴെയായി കുറയുമെന്ന് റിപ്പോർട്ട് പ്രതീക്ഷിക്കുന്നു. റിസർവ് ബാങ്ക് ലക്ഷ്യമിടുന്നതുപോലെ ഈ സാമ്പത്തിക വർഷത്തിലുടനീളം പണപ്പെരുപ്പ നിരക്ക് ആറു ശതമാനത്തിൽ താഴെയായി പിടിച്ചുനിർത്താൻ ആകുമെന്നാണ് വിലയിരുത്തുന്നത്.

ജൂൺ 6- 8 തീയതികളിലാണ് അടുത്ത ധനനയ അവലോകനയോഗം നടക്കുന്നത്