9 Jan 2024 4:46 PM IST
Summary
- നേരത്തെ നാല് മീറ്റര്‍ വീതിയാണ് റോഡിനുണ്ടായിരുന്നത്. അതാണ് ഇപ്പോള്‍ 15 മീറ്റര്‍ വീതിയില്‍ കാര്യമായ രൂപമാറ്റം വരുത്തിയത്
- മേഘങ്ങളും കുന്നുകളും പച്ചപ്പും കൂടിച്ചേര്‍ന്നുള്ള വിസ്മയിപ്പിക്കുന്ന കാഴ്ച പ്രദാനം ചെയ്യുന്നതാണ് ഈ പാത
- കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ റൂട്ടുകളിലൊന്നായി മാറിയിരിക്കുകയാണ്
ഇടുക്കിയുടെ ആകര്‍ഷണമായി മാറുകയാണ് മൂന്നാര്‍-ബോഡിമെട്ട് പാത.
എന്‍എച്ച്-85 ന്റെ ഒരു ഭാഗമായ, 42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഹൈവേ 2024 ജനുവരി 5-ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. 381.76 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്.
കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ റൂട്ടുകളിലൊന്നായി മാറിയിരിക്കുകയാണ് ഈ പാതം.
നേരത്തെ നാല് മീറ്റര്‍ വീതിയാണ് റോഡിനുണ്ടായിരുന്നത്. ഇതാണ് 15 മീറ്റര്‍ വീതിയില്‍ കാര്യമായ രൂപമാറ്റം വരുത്തിയത്.
സുരക്ഷയും നാവിഗബിലിറ്റിയും വര്‍ധിപ്പിക്കുന്നതിനായി സീബ്രാ ലൈനുകളും സൈന്‍ബോര്‍ഡുകളും സ്ഥാപിച്ചു കൊണ്ടാണു പാത നവീകരിച്ചത്.
മേഘങ്ങളും കുന്നുകളും പച്ചപ്പും കൂടിച്ചേര്‍ന്നുള്ള വിസ്മയിപ്പിക്കുന്ന കാഴ്ച പ്രദാനം ചെയ്യുന്നതാണ് ഈ പാത.
ബെംഗളുരുവില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഈ പാതയിലേക്ക് (എന്‍95 കൊച്ചി-ധനുഷ്‌കോടി) പ്രവേശിക്കാന്‍ സേലം-ദിണ്ടിഗല്‍ റോഡ് വഴി പോയാല്‍ മതിയാകും.