image

3 Feb 2025 3:48 PM IST

News

ഇക്കാര്യം നിർബന്ധമായും അപ്ഡേറ്റ് ചെയ്തിരിക്കണം; വാഹന ഉടമകൾക്ക് നിര്‍ദേശവുമായി എംവിഡി

MyFin Desk

ഇക്കാര്യം നിർബന്ധമായും അപ്ഡേറ്റ് ചെയ്തിരിക്കണം; വാഹന ഉടമകൾക്ക് നിര്‍ദേശവുമായി എംവിഡി
X

മോട്ടോര്‍വാഹന വകുപ്പില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്ന് മുതല്‍ ആധാര്‍ അധിഷ്ഠിതമായിരിക്കും. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന്‌ മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ മൊബൈല്‍ നമ്പര്‍ പരിവാഹനില്‍ ഉൾപ്പെടുത്താവുന്നതാണ്. ഇത്തരത്തില്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍ടിഒ, ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍ടിഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.