13 Aug 2024 8:18 AM IST
Summary
- നിയമത്തിലെ സോഷ്യല്‍, ഡിജിറ്റല്‍ മീഡിയ സ്‌പെയ്‌സിനുള്ള നിയന്ത്രണങ്ങളെക്കുറിച്ച് ആശങ്ക
- ഒക്ടോബര്‍ 15 വരെ അഭിപ്രായങ്ങള്‍/നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് കൂടുതല്‍ സമയം നല്‍കി
വിശദമായ കൂടിയാലോടചനകള്‍ക്കുശേഷം പുതിയ ബ്രോഡ്കാസ്റ്റിംഗ് ബില്ലിന്റെ പുതിയ കരട് സര്‍ക്കാര്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. നിര്‍ദിഷ്ട നിയമത്തിലെ സോഷ്യല്‍, ഡിജിറ്റല്‍ മീഡിയ സ്‌പെയ്‌സിനുള്ള നിയന്ത്രണങ്ങളെക്കുറിച്ച് ചില കോണുകളില്‍ ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കൂടുതല്‍ കൂടിയാലോചനകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നത്.
ഏതാനും പങ്കാളികള്‍ക്കിടയില്‍ സര്‍ക്കാര്‍ പ്രചരിപ്പിച്ച ബ്രോഡ്കാസ്റ്റിംഗ് സേവന നിയന്ത്രണ ബില്ലിന്റെ കരട്, ഡിജിപബ്, എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ തുടങ്ങിയവയില്‍നിന്ന് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
കരട് ബില്ലില്‍ ബന്ധപ്പെട്ടവരുമായി മന്ത്രാലയം കൂടിയാലോചനകള്‍ നടത്തിവരികയാണ്. 2024 ഒക്ടോബര്‍ 15 വരെ അഭിപ്രായങ്ങള്‍/നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് കൂടുതല്‍ സമയം നല്‍കിയിട്ടുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം എക്സിലെ ഒരു പോസ്റ്റില്‍ അറിയിച്ചു.
ബ്രോഡ്കാസ്റ്റിംഗ് സര്‍വീസസ് (റെഗുലേഷന്‍) ബില്ലിന്റെ കരട് തയ്യാറാക്കി വരികയാണെന്ന് മന്ത്രാലയം അറിയിച്ചു.
10.11.2023 ന് കരട് ബില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കുള്ള വിശദീകരണ കുറിപ്പുകള്‍ക്കൊപ്പം വെച്ചതായി മന്ത്രാലയം അറിയിച്ചു. ഇതിന് മറുപടിയായി, വിവിധ അസോസിയേഷനുകളില്‍ നിന്ന് ഉള്‍പ്പെടെ ഒന്നിലധികം ശുപാര്‍ശകളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ലഭിച്ചു.
കരട് ബില്ലിന്റെ ഒരു പതിപ്പ് ഓണ്‍ലൈന്‍ ഉള്ളടക്ക സ്രഷ്ടാക്കളെയും ഒടിടിയെയും ഡിജിറ്റല്‍ ന്യൂസ് ബ്രോഡ്കാസ്റ്ററുകള്‍ എന്നിവയ്ക്കൊപ്പം ക്ലബ് ചെയ്യാന്‍ ശ്രമിച്ചു. അവരെ മന്ത്രാലയത്തിന്റെ ഉള്ളടക്ക, പരസ്യ കോഡിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു ഇത്.
വ്യക്തിഗത ഓണ്‍ലൈന്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ക്ക് ഒരു നിശ്ചിത എണ്ണം സബ്സ്‌ക്രൈബര്‍മാരെ കടന്നുകഴിഞ്ഞാല്‍ പരാതി പരിഹാര ഓഫീസറെയും ഉള്ളടക്ക മൂല്യനിര്‍ണ്ണയ സമിതിയെയും നിയമിക്കുന്നത് വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കും എന്നാണ് റിപ്പോര്‍ട്ട്.