image

21 March 2023 5:00 PM IST

News

ബിസിനസ് യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ലോകത്തിലെ ഏറ്റവും ചെലവേറിയ 10 നഗരങ്ങള്‍ ഇവയാണ്‌

MyFin Desk

new york is the most expensive city in the world
X

Summary

മുൻ വർഷത്തെ അപേക്ഷിച്ച് 8 ശതമാനത്തിന്റെ വർധന 2022 ൽ രേഖപ്പെടുത്തി


യാത്രകൾ ഇഷ്ട്ടമില്ലാത്ത മനുഷ്യരില്ല. എന്നാൽ ഒരു യാത്ര പോവുന്നതിനു മുൻപ് ആദ്യം നമ്മൾ പരിഗണിക്കേണ്ട കാര്യം യാത്രാച്ചെലവ് തന്നെയാണ്. ഒരു സ്ഥലത്തു പോകുമ്പോൾ അവിടുത്തെ താമസത്തിനും ഭക്ഷണത്തിനും, യാത്രക്കുമൊക്കെയായി ആവശ്യമായ തുക നമ്മൾ കരുതേണ്ടതുണ്ട്. പ്രത്യേകിച്ച് ആഗോള യാത്രകളാണെങ്കിൽ കയ്യിൽ കാര്യമായ തുക തന്നെ കരുതണം. ഇക്കാര്യത്തിൽ ന്യൂയോർക്കിന് അധികശ്രദ്ധവേണം. കാരണം മറ്റൊന്നുമല്ല അമേരിക്കയിലെ ഇൌ നഗരമാണ് ജീവത ചെലവിൽ മുന്നിൽ.

കഴിഞ്ഞ വർഷം, ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ നഗരമായി മാറിയതിനു പിന്നിലെ പ്രധാന കാരണം കോവിഡിന് ശേഷം രാജ്യത്തെ ബിസിനസ് യാത്രകളിലും, വിനോദ സഞ്ചാരങ്ങളിലും ഉണ്ടായ വലിയ തോതിലുള്ള വർധനവാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 8 ശതമാനത്തിന്റെ വർധന 2022 ൽ രേഖപ്പെടുത്തി.

കൺസൾട്ടിങ് സ്ഥാപനമായ ഇസിഎ ഇന്റർനാഷണൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫോർ സ്റ്റാർ ഹോട്ടലുകൾ, ഭക്ഷണം, ടാക്സികൾ, പാനീയങ്ങൾ, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് സർവേ നടത്തിയിട്ടുള്ളത്. സർവേ പ്രകാരം ബിസിനസ് യാത്രക്കാർക്ക് പ്രതിദിനം ഏകദേശം 796 ഡോളർ വരെയാണ് ഈ നഗരത്തിലെ ചെലവ്.

റാങ്കിങ്ങിൽ വാഷിങ്ടൺ ഡിസിയും സാൻ ഫ്രാൻസിസ്കോയും ലീഡർബോർഡിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി.

ബിസിനസ് യാത്രാ ചെലവില്‍ ആദ്യ പത്തില്‍ വരുന്ന സ്ഥലങ്ങളും ചെലവും (ഡോളറില്‍)

ന്യൂയോര്‍ക്ക്- 796

ജനീവ- 700

വാഷിങ്ടണ്‍ ഡിസി- 658

സൂറിച്ച്-641

സാന്‍ഫ്രാന്‍സിസ്‌കോ-609

ടെല്‍ അവീവ്- 595

ലോസ് ആഞ്ചലസ്-584

ലണ്ടന്‍-583

ലുവാണ്ട-564

പാരിസ്-557

പണപ്പെരുപ്പം വർധിച്ചതാണ് യാത്ര ചെലവ് വർധിക്കുന്നതിലെ പ്രധാന കാരണം. പാൻഡെമിക്ക് മൂലം ഡിമാൻഡ് കുറഞ്ഞത് ചൈന പോലുള്ള ചിലവ് കുറഞ്ഞ സ്ഥലങ്ങളിലേക്ക് യാത്രക്കാരെ ആകർഷിച്ചു.

ഏഷ്യയിലേക്ക് വരുമ്പോൾ, ഹോങ്‌കോങ്ങാണ് ഏറ്റവും ചിലവേറിയ നഗരം. പ്രതി ദിനം ശരാശരി 520 ഡോളറാണ് ഇവിടെ ചെലവാകുന്നത്. ലണ്ടനും പാരീസും റാങ്കിങ്ങിൽ ആദ്യ പത്ത് സ്ഥാനങ്ങൾ നിലനിർത്തി. അംഗോളയിലെ ലുവാണ്ടയാണ് ആഫ്രിക്കയിലെ ഏറ്റവുമധികം ചെലവ് വേണ്ടിവരുന്ന സ്ഥലം.