25 Oct 2024 4:31 PM IST
Summary
- ക്ഷീര മേഖലയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാല്‍ കരാര്‍ ഉണ്ടാകില്ല
- ക്ഷീര മേഖലയ്ക്ക് നികുതി ഇളവ് നല്‍കണമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ വാദം
ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ക്ഷീര മേഖലയെ ഉള്‍പ്പെടുത്താനാകില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി. പ്രത്യേക മേഖലകളില്‍ പരസ്പര ബഹുമാനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ക്ഷീരവ്യവസായത്തിലേക്ക് പ്രവേശനം നേടണമെന്ന് സംഘം നിര്‍ബന്ധിച്ചാല്‍ ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനും സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
സ്വതന്ത്ര വ്യാപാര കരാറുകള്‍ക്ക് കീഴില്‍ ക്ഷീര മേഖലയ്ക്ക് നികുതി ഇളവ് നല്‍കണമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ വാദം. എന്നാല്‍ ചെറുകിട കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗമായതിനാല്‍ ക്ഷീര മേഖലക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനാല്‍ വിദേശ ഇടപെടല്‍ സാധ്യമല്ലെന്ന നിലപാടിലാണ് ഇന്ത്യ.
2022 ലാണ് സ്വതന്ത്ര്യ വ്യാപാര ഉടമ്പടിയില്‍ ഇരുപക്ഷവും ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. 2023 അവസാനത്തോടെ ഇവ പൂര്‍ത്തിയാക്കാനാണ് ആദ്യം ലക്ഷ്യമിട്ടത്. എന്നാല്‍ ചില മേഖലകള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമാകുകയായിരുന്നു.