image

19 Aug 2023 2:51 PM IST

News

അന്‍പതുകോടി കടന്ന് ജന്‍ ധന്‍ അക്കൗണ്ടുകള്‍

MyFin Desk

50 crore accounts are now part of the Jan Dhan scheme
X

Summary

  • അക്കൗണ്ടുകളിലെ നിക്ഷേപം രണ്ട് ലക്ഷം കോടിയിലധികമായി
  • കൂടുതല്‍ അക്കൗണ്ടുകള്‍ സ്ത്രീകളുടെ പേരില്‍
  • 67ശതമാനം അക്കൗണ്ടുകളും ഗ്രാമീണ മേഖലയിലും അര്‍ധനഗര പ്രദേശങ്ങളിലും


പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് കീഴിലുള്ള മൊത്തം ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം 2023 ഓഗസ്റ്റ് ഒന്‍പതിന് 50 കോടി കടന്നു. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്ക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. 2014-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ കന്നി ചെങ്കോട്ട പ്രസംഗത്തില്‍ നടത്തിയ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നാണ് 'പ്രധാനമന്ത്രി ജന്‍-ധന്‍ യോജന'.പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ഓരോഘട്ടത്തിലെയും കണക്കുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ബാങ്കുകള്‍ സമര്‍പ്പിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2023 ഓഗസ്റ്റ് ഒന്‍പതുവരെ വരെ മൊത്തം ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കവിഞ്ഞു.

ഈ അക്കൗണ്ടുകളില്‍ 56 ശതമാനം അക്കൗണ്ടുകളും സ്ത്രീകളുടേതാണ് എന്നത് പ്രത്യേകതയാണ്. അക്കൗണ്ടുകളില്‍ 67ശതമാനവും ഗ്രാമീണ മേഖലയിലും അര്‍ധ നഗര പ്രദേശങ്ങളിലുമാണെന്നുള്ളതും ശ്രദ്ധേയമാണ്. ഈ മേഖലയിലെ സമ്പാദ്യശീലമാണ് ഇവിടെ വെളിപ്പെടുന്നത്.

ഈ അക്കൗണ്ടുകളിലെ നിക്ഷേപം 2.03 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണെന്നും 34 കോടി റുപേ കാര്‍ഡുകള്‍ ഈ അക്കൗണ്ടുകളില്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. പിഎംജെഡിവൈ അക്കൗണ്ടുകളിലെ ശരാശരി ബാലന്‍സ് 4,076 രൂപയാണ്. കൂടാതെ 5.5 കോടിയിലധികം അക്കൗണ്ടുകള്‍ക്ക് ഡിബിറ്റി സൗകര്യവും ലഭിക്കുന്നു.

സീറോ ബാലന്‍സ് ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് ഡെബിറ്റ് കാര്‍ഡും ഒരുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും ലഭിച്ചിട്ടുണ്ട്.