21 April 2025 2:48 PM IST
Summary
പ്രശസ്തരായ തന്ത്രജ്ഞരും പരിശീലകരും കോണ്‍ക്ലേവില്‍ പങ്കെടുക്കും
കുടുംബ വ്യവസായത്തില്‍ തലമുറ മാറ്റം വിജയകരമാക്കുന്നത് സംബന്ധിച്ച് ബിസിനസ് കോണ്‍ക്ലേവ് കാലിക്കറ്റ് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ സംഘടിപ്പിക്കുന്നു. ഇതിനാവശ്യമായ തന്ത്രങ്ങളും മൂല്യങ്ങളും പങ്കുവെക്കുന്ന കോണ്‍ക്ലേവ് അടുത്തമാസം അഞ്ചിനാണ് നടക്കുക.ഇന്‍ഡോ ട്രാന്‍സ് വേള്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് (ഐടിസിസി) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയില്‍ പുതിയ തലമുറയിലേക്കുള്ള ബിസിനസ് പൈതൃകത്തിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യപ്പെടും.
വ്യവസായ മേഖലയിലെ പ്രശസ്തരും പ്രചോദനാത്മകമായ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയവരും ഈ ബിസിനസ് കോണ്‍ക്ലേവില്‍ പങ്കെടുക്കും.
പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനായ മോഹന്‍ജി, മാനേജ്‌മെന്റ് ചിന്തകനും സംസ്‌കാര വിദഗ്ധനുമായ സന്തോഷ് ബാബു, ബിസിനസ് തന്ത്രജ്ഞനും പരിശീലകനുമായ മധു ഭാസ്‌കരന്‍, മെന്ററായ വി.കെ. മാധവ് മോഹന്‍, മോട്ടിവേഷണല്‍ കോച്ചായ സാഹല പ്രവീന്‍ , കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്റ് സി.എസ്. അഷീക്ക്, ഡിജിറ്റല്‍ ആര്‍കിടെക്റ്റ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും.
വ്യവസായികള്‍, സംരംഭകര്‍, മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍, കുടുംബ ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നവര്‍ എന്നിവര്‍ക്ക ഏറെ പ്രയേജനകരമാകും ഏകദിനപരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.