22 April 2024 4:44 PM IST
Summary
- പ്രതിദിനം 2 മുതല്‍ 2.2 ദശലക്ഷം ഓര്‍ഡറുകള്‍ വരെ സൊമാറ്റോയ്ക്ക് ലഭിക്കുന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്
- 2024 ഏപ്രില്‍ 20 മുതല്‍ നിരക്ക് വര്‍ധന നടപ്പിലാക്കി
- ഇതുവരെ 4 രൂപയായിരുന്നു പ്ലാറ്റ്‌ഫോം ഫീസായി ഈടാക്കിയിരുന്നത്
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന
പ്ലാറ്റ്‌ഫോം ഫീസ് 5 രൂപയായി ഉയര്‍ത്തി. ഇതുവരെ 4 രൂപയായിരുന്നു പ്ലാറ്റ്‌ഫോം ഫീസായി ഈടാക്കിയിരുന്നത്.
2024 ഏപ്രില്‍ 20 മുതല്‍ നിരക്ക് വര്‍ധന നടപ്പിലാക്കി. അതോടൊപ്പം ഇന്റര്‍സിറ്റി ഡെലിവറി സേവനമായ ലെജന്‍ഡ്‌സ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.
ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ലഖ്‌നൗ എന്നിവയുള്‍പ്പെടെ സൊമാറ്റോയുടെ പ്രധാന വിപണികളില്‍ പ്ലാറ്റ്‌ഫോം ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പ്രതിദിനം 2 മുതല്‍ 2.2 ദശലക്ഷം ഓര്‍ഡറുകള്‍ വരെ സൊമാറ്റോയ്ക്ക് ലഭിക്കുന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്.
സൊമാറ്റോ അവസാനമായി പ്ലാറ്റ്‌ഫോം ഫീ ഉയര്‍ത്തിയത് ജനുവരി 1 നായിരുന്നു. അന്ന് 3 രൂപയില്‍ നിന്ന് നാല് രൂപയാക്കിയാണ് ഉയര്‍ത്തിയത്.
വിപണിയിലെ സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി പ്ലാറ്റ്‌ഫോം ഫീസായി 5 രൂപയാണ് ഈടാക്കുന്നത്.
ഡെലിവറി ചാര്‍ജ്ജിനു പുറമെയാണ് അഡീഷണലായി സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീ ഈടാക്കുന്നത്.
സൊമാറ്റോ 2023 ഓഗസ്റ്റ് മുതല്‍ പ്ലാറ്റ്‌ഫോം ഫീ ഈടാക്കി വരുന്നുണ്ട്. ആദ്യം ഈടാക്കിയിരുന്നത് ഒരു ഓര്‍ഡറിന് 2 രൂപ എന്ന നിരക്കിലായിരുന്നു. പിന്നീട് 2023 ഒക്ടോബറില്‍ 3 രൂപയായി വര്‍ധിപ്പിച്ചു.