image

1 April 2024 5:34 PM IST

News

ബില്ല് കുറക്കാൻ ഒരേയൊരു സോളാർ : PM സൂര്യോദയ യോജനയുമായി കേന്ദ്ര സർക്കാർ

MyFin Desk

ബില്ല് കുറക്കാൻ ഒരേയൊരു സോളാർ : PM സൂര്യോദയ യോജനയുമായി കേന്ദ്ര സർക്കാർ
X

Summary

  • വീടുകളിലെ മേല്‍ക്കൂരയക്ക് മുകളില്‍ സോളാർ പാനലുകള്‍ സ്ഥാപിക്കാൻ വേണ്ടി കേന്ദ്ര സർക്കാർ സബ്സിഡി നല്‍കുന്ന പദ്ധതിയാണ് പിഎം സൂര്യോദയ യോജന
  • കേന്ദ്രസർക്കാരിന്റെ സബ്‌സിഡിയുടെ സഹായത്താല്‍ ഏകദേശം 7-8 ലക്ഷം കുടുംബങ്ങള്‍ ഇതിനോടകം റൂഫ്‌ടോപ്പ് സോളാർ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്
  • നിങ്ങള്‍ അപേക്ഷ സമർപ്പിച്ചതിന് ശേഷം നിങ്ങള്‍ അർഹരാണെന്ന് തെളിഞ്ഞാല്‍ മാത്രമാണ് കേന്ദ്ര സർക്കാർ നിങ്ങളെ ഈ പദ്ധതിയില്‍ അംഗമാക്കു


വേനല്‍ കാലം ആരംഭിച്ചതോടെ വൈദ്യുതി ബില്ല് ഇരട്ടിയായി ഉയരും എന്നാണ് മിക്കവരും പേടിക്കുന്നത്. എന്നാല്‍ സ്ഥിരമായി വീടുകളിലെ ഇലക്‌ട്രിസിറ്റി ബില്ല് കുറയ്ക്കാൻ സഹായിക്കുന്നതാണ് സോളാർ പാനലുകള്‍. മേല്‍ക്കൂരയക്ക് മുകളില്‍ സോളാർ പാനലുകള്‍ സ്ഥാപിക്കാൻ വേണ്ടി കേന്ദ്ര സർക്കാർ സബ്സിഡി നല്‍കുന്നുണ്ട്. പിഎം സൂര്യോദയ യോജന പദ്ധതി പ്രകാരം ഇന്ത്യയില്‍ ഒരു കോടി കുടുംബങ്ങള്‍ക്കെങ്കിലും സബ്സിഡി നല്‍കാൻ ആണ് കേന്ദ്രം ലക്ഷ്യമിടുന്നത്. എന്നാല്‍ വേണ്ട രീതിയില്‍‌ ഈ പദ്ധതി ജനങ്ങളുടെ ഇടയിലേക്ക് എത്തിയിട്ടില്ല എന്ന് വേണം കരുതാൻ കേന്ദ്ര സർക്കാരിന് പുറമെ ചില സംസ്ഥാന സർക്കാരുകളും ഈ പദ്ധതിയ്ക്ക് സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമായും ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ ഈ പദ്ധതി മുന്നോട്ട് പോകുന്നത്. എന്നിരുന്നാലും എല്ലാം സംസ്ഥാനത്തും അർഹരായ ഉപയോക്താക്കള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും എന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.പദ്ധതി പ്രകാരം 3 കിലോവാട്ട് ശേഷിയുള്ള സോളാർ പാനല്‍ സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ 40 ശതമാനം സബ്സിഡിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 10 കിലോവാട്ട് ശേഷിയുള്ള സോളാർ പാനല്‍ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് ആകട്ടെ 20 ശതമാനം സബ്‌സിഡിയും സർക്കാർ നൽകുന്നുണ്ട്.കേന്ദ്രസർക്കാരിന്റെ സബ്‌സിഡിയുടെ സഹായത്താല്‍ ഏകദേശം 7-8 ലക്ഷം കുടുംബങ്ങള്‍ ഇതിനോടകം റൂഫ്‌ടോപ്പ് സോളാർ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.പദ്ധതിയില്‍ അംഗമാകാൻ വേണ്ടി ആദ്യം പിഎം സൂര്യോദയ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവേശിക്കേണ്ടതാണ്.സംസ്ഥാനത്തിന്റെ പേര്, ഇലക്‌ട്രിസിറ്റി ബില്ല് നമ്പർ , മൊബൈല്‍ നമ്പർ , ഇമെയില്‍ ഐഡി തുടങ്ങിയ വിവരങ്ങളാണ് ഈ വെബ്സൈറ്റ് ആവിശ്യപ്പെടുക. ഇവയെല്ലാം നല്‍കിയതിന് ശേഷം നിങ്ങള്‍ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ചതിന് ശേഷം അർഹരാണെന്ന് തെളിഞ്ഞാല്‍ മാത്രമാണ് കേന്ദ്ര സർക്കാർ നിങ്ങളെ ഈ പദ്ധതിയില്‍ അംഗമാക്കു. നിങ്ങളുടെ അപേക്ഷ സ്വീകരിച്ചാല്‍ അധികം വൈകാതെ തന്നെ നിങ്ങള്‍ക്ക് സോളാർ കണക്ഷൻ ലഭിക്കുന്നതായിരിക്കും.