8 May 2024 3:59 PM IST
Summary
- മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളെ പരാമവധി ഒഴിവാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
- പിഴ ഈടാക്കുക 10,000 രൂപ
- നിലവില്‍ റോഡുകളില്‍ നടക്കുന്ന പരിശോധനകളിലൂടെയാണ് പൊല്യൂഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കേറ്റിന്റെ സ്ഥിതിയെ കുറിച്ച് അറിയുന്നത്
വാഹന മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തവരെ പിടികൂടാന്‍ രാജ്യത്ത് പുതിയ ഓട്ടോമേറ്റഡ് സംവിധാനം വരുന്നു.
മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളെ പരാമവധി ഒഴിവാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവില്‍ റോഡുകളില്‍ നടക്കുന്ന പരിശോധനകളിലൂടെയാണ് പൊല്യൂഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കേറ്റിന്റെ സ്ഥിതിയെ കുറിച്ച് അറിയുന്നത്. എന്നാല്‍ പുതിയ സംവിധാനം അനുസരിച്ച്, വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ പെട്രോള്‍ പമ്പുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയിലൂടെ സ്‌കാന്‍ ചെയ്യും.
തുടര്‍ന്ന് ഓരോ വാഹനത്തിന്റെയും മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട വിവരം പരിശോധിക്കും.
പൊല്യൂഷന്‍ സര്‍ട്ടിഫിക്കേറ്റിന്റെ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്ത വാഹന ഉടമകള്‍ക്ക് ഉടന്‍ തന്നെ പിഴ അടയ്ക്കാനുള്ള സന്ദേശം അയയ്ക്കും. പുതുക്കാന്‍ മറന്നു പോയവര്‍ക്ക് അത് പുതുക്കാന്‍ ഒരു നിശ്ചിത സമയം അനുവദിക്കും.
എന്നിട്ടും പുതുക്കിയില്ലെങ്കില്‍ 10,000 രൂപ പിഴയായി ഈടാക്കുക.