25 March 2023 3:05 PM IST
Summary
- ടെക്ക് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് 'മൂര്‍സ് ലോ'
ഹവായ്: ഇന്റല്‍ സഹസ്ഥാപകന്‍ ഗോര്‍ഡന്‍ മൂറിന്റെ നിര്യാണത്തോടെ ടെക്ക് ലോകത്ത് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്റല്‍ പ്രോസ്സസര്‍, ചിപ്പ്‌സെറ്റ് എന്നിവയടക്കം വികസിപ്പിക്കുന്നതില്‍ മൂറിന്റെ പങ്ക് വലുതാണ്. ഹവായിയിലുള്ള അദ്ദേഹത്തിന്റെ കുടുംബാഗങ്ങളാണ് മരണ വിവരം പുറത്ത് വിട്ടത്.
വരും വര്‍ഷങ്ങളില്‍ കമ്പ്യൂട്ടറുകളുടെ വികസനത്തിന്റെ നാളുകളാണെന്നും കമ്പ്യൂട്ടര്‍ അധിഷ്ഠിത തൊഴിലുകളുടെ വര്‍ധനയുണ്ടാകുമെന്നുമുള്ള അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയായി.
ചിപ്പ് സെറ്റുകളിലുള്‍പ്പടെ മാറ്റം വന്നുകൊണ്ടേയിരിക്കുമെന്ന അദ്ദേഹത്തിന്റെ തത്വം 'മൂര്‍സ് ലോ' എന്ന പേരില്‍ പ്രസിദ്ധമാണ്. 2023ലെ ഫോര്‍ബ്‌സ് മാഗസീനിന്റെ കണക്ക് പ്രകാരം ഏകദേശം 7.2 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയാണ് മൂറിനുള്ളത്.