12 March 2023 12:15 PM IST
Summary
മൊഹന്തിയുടെ സ്വന്തം ചുമതലകൾക്കു പുറമെയുള്ള ഇടക്കാല നിയമനമാണിത്.
ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ (എൽഐസി) മാനേജിങ് ഡയറക്ടർ സിദ്ധാർത്ഥ മൊഹന്തിയെ താത്കാലിക ചെ
യർമാനായി നിയമിച്ചു. മാർച്ച് 14 മുതൽ മൂന്ന് മാസ കാലാവധിയിലേക്കാണ് നിയമനം നടത്തുന്നത്. മൊഹന്തിയുടെ സ്വന്തം ചുമതലകൾക്കു പുറമെയുള്ള ഇടക്കാല നിയമനമാണിത്.
നിലവിലെ ചെയർമാനായ മംഗലം രാമസുബ്രഹ്മണ്യൻ കുമാറിന്റെ കാലാവധി മാർച്ച് 13നു അവസാനിക്കുന്നതിനാലാണ് ഉടനടി ചുമതല സിദ്ധാർത്ഥ മൊഹന്തിയെ ഏല്പിക്കുന്നതിനു തീരുമാനിച്ചത്. പ്രസ്തുത തസ്തികയിലേക്ക് അനുയോജ്യമായ ഒരാൾ വരുന്നത് വരെയോ, മൂന്ന് മാസകാലത്തേക്കോ ആണ് ചുമതല ഏല്പിച്ചിട്ടുള്ളത്.
2021 ഫെബ്രുവരി ഒന്ന് മുതൽക്കാണ് സിദ്ധാർഥ് മൊഹന്തി, എൽ ഐ സിയുടെ മാനാഞ്ചിങ് ഡയറക്ടർ, എൽഐസി ഹൌസിംഗ് ഫിനാസിന്റെ എം ഡി, സിഇഒ എന്നി പദവികളിൽ ചുമതലയേറ്റത്.