1 Dec 2023 5:56 PM IST
Summary
അന്താരാഷ്ട്ര നിരക്കുകളാണ് പലപ്പോഴും ആഭ്യന്തരതലത്തില്‍ എണ്ണയുടെ വില നിര്‍ണയിക്കാന്‍ ഇടയാക്കുന്ന ഘടകം
അന്താരാഷ്ട്ര എണ്ണവില ബാരലിന് 80 ഡോളറില്‍ താഴെ സ്ഥിരതയാര്‍ജ്ജിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന വിപണന കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില പ്രതിദിന അടിസ്ഥാനത്തില്‍ പുതുക്കുന്ന നിലയിലേക്ക് മടങ്ങൂ എന്നു സൂചന.
നവംബറില്‍ ഇന്ത്യ വാങ്ങിയ ക്രൂഡ് എണ്ണയുടെ വില ശരാശരി 83.42 ഡോളറായിരുന്നു.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസിഎല്‍), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ (എച്ച്പിസിഎല്‍) തുടങ്ങിയ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളാണു റീട്ടെയ്ല്‍ വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്നത്.
ലോകത്തിലെ ഏറ്റവുമധികം എണ്ണ ഉപഭോഗം ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇറക്കുമതിയുടെ കാര്യത്തിലും മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ആവശ്യമായ എണ്ണയുടെ 85 ശതമാനം ഇറക്കുമതിയാണു ചെയ്യുന്നത്.
അതുകൊണ്ടു തന്നെ അന്താരാഷ്ട്ര നിരക്കുകളാണ് പലപ്പോഴും ആഭ്യന്തരതലത്തില്‍ എണ്ണയുടെ വില നിര്‍ണയിക്കാന്‍ ഇടയാക്കുന്ന ഘടകം.
ഈ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യ ഒരു ബാരല്‍ ക്രൂഡ് വാങ്ങിയത് ശരാശരി 93.54 ഡോളറിനാണ്. ഒക്ടോബറില്‍ 90.08 ഡോളറിനും.
നിലവിലെ വിലയില്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില്‍പ്പനയിലൂടെ ലാഭം നേടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നപ്പോള്‍ ഇന്ത്യയിലെ മൂന്ന് പൊതുമേഖല എണ്ണ കമ്പനികള്‍ക്ക് വലിയ നഷ്ടം നേരിട്ടിരുന്നു. ഈ നഷ്ടം ഇപ്പോള്‍ തിരിച്ചുപിടിക്കുകയാണ്.
2022 ഏപ്രില്‍ 6 മുതല്‍ പെട്രോള്‍, ഡീസല്‍ വില മരവിപ്പിച്ച നിലയിലായിരുന്നു. രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമായിരുന്നു.
മൂന്ന് പൊതുമേഖലാ കമ്പനികളും 2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) ബമ്പര്‍ ലാഭമാണ് നേടിയത്.
എങ്കിലും മുന്‍വര്‍ഷത്തെ നഷ്ടത്തെ കണക്കിലെടുക്കുമ്പോള്‍ ആ നഷ്ടം ഇതുവരെ നികത്തിയിട്ടില്ല.
എല്‍പിജി സിലിണ്ടറുകളുടെ വില എണ്ണ വിപണന കമ്പനികള്‍ വര്‍ധിപ്പിച്ചു
ഇരുട്ടടിയായി വീണ്ടും സിലിണ്ടര്‍ വില വര്‍ധിച്ചു. വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് എണ്ണ കമ്പനികള്‍ വര്‍ദ്ധിപ്പിച്ചത്. സിലിണ്ടറിന് 21 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. വര്‍ധന ഇന്ന് മുതല്‍ നിലവില്‍ വരും. എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സിലിണ്ടര്‍ വിലയില്‍ കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. 14.2 കിലോ ഗ്രാം ഭാരമുള്ള ഗാര്‍ഹിക സിലിണ്ടറിന് 903 രൂപയാണ് വില.
ഇന്നത്തെ നിരക്ക് വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് ഡല്‍ഹിയില്‍ 1796.50 രൂപയും, കൊല്‍ക്കത്തയില്‍ 1908 രൂപയും, മുംബൈയില്‍ 1749 രൂപയും, ചെന്നൈയില്‍ 1968.50 രൂപ എന്നിങ്ങനെയാണ് വില. നേരത്തെ ഡല്‍ഹിയില്‍ 19 കിലോഗ്രാം എല്‍ പി ജി സിലിണ്ടറിന്റെ വില 1775.50, കൊല്‍ക്കത്തയില്‍ 1885.50, മുംബൈയില്‍ 1728, ചെന്നൈയില്‍ 1942 രൂപ എന്നിങ്ങനെയായിരുന്നു.
വിമാന ഇന്ധനത്തിന്റെ വിലയിലും കമ്പനികള്‍ മാറ്റം വരുത്തിയിട്ടുണ്ട്. വിമാന ഇന്ധനത്തിന്റെ വില 4.6 ശതമാനം കുറച്ചു.ഇതോടെ എ.ടി.എഫിന്റെ വില കിലോ ലിറ്ററിന് 1,06,155.67 രൂപയായി കുറഞ്ഞു. നേരത്തെ 1,11,344.92 രൂപയായിരുന്നു വില. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടറുടെ വില വര്‍ധിപ്പിച്ചിരിക്കുന്ന്.
തുടർച്ചയായി രണ്ടാം മാസമാണ് വാണിജ്യ സിലിണ്ടർ വില വർധിപ്പിക്കുന്നത്തുടർച്ചയായി രണ്ടാം മാസമാണ് വാണിജ്യ സിലിണ്ടർ വില വർധിപ്പിക്കുന്നത്. കഴിഞ്ഞ മാസാദ്യം വാണിജ്യ സിലിണ്ടർ വില 1012.50 രൂപയും, ഒക്‌ടോബർ ആദ്യം 209 രൂപയും കൂട്ടിയിരുന്നു.വാണിജ്യ സിലിണ്ടറിന്റെ ഉപഭോക്താക്കളായ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയവയ്ക്കു ഈ വിലവർധനവ് വൻ തിരിച്ചടിയാണ്.ഈ വർഷം ഓഗസ്റ്റ് അവസാനം സർക്കാർ ഗാർഹിക എൽപിജി സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ സെപ്റ്റംബർ ആദ്യം എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറിന് 157 രൂപ കുറച്ചിരുന്നു.