20 March 2026 7:27 PM IST
Summary
ഭാരത് പെട്രോളിയം,ഹിന്ദുസ്ഥാന്‍ പെട്രോളിയം,ഇന്ത്യന്‍ ഓയില്‍ എന്നീ കമ്പനികള്‍ ലിറ്ററിന് 2.09 മുതല്‍ 2.35 രൂപ വരെയാണ് വില കൂട്ടിയത്
രാജ്യത്ത് പ്രീമിയം പെട്രോള്‍ വില വര്‍ധിപ്പിച്ചു. ഭാരത് പെട്രോളിയം,ഹിന്ദുസ്ഥാന്‍ പെട്രോളിയം,ഇന്ത്യന്‍ ഓയില്‍ എന്നീ കമ്പനികള്‍ ലിറ്ററിന് 2.09 മുതല്‍ 2.35 രൂപ വരെയാണ് വില കൂട്ടിയത്. എന്നാല്‍, സാധാരണ പെട്രോളിന്റെ വില കൂട്ടിയിട്ടില്ലെന്ന് കമ്പനികള്‍ അറിയിച്ചു. വ്യാവസായിക ആവശ്യത്തിനുള്ള ഡിസല്‍ വില ഐഒസിഎല്‍ 87.57 രൂപയില്‍ നിന്ന് 109.59 രൂപയായി വര്‍ധിപ്പിച്ചു.
പ്രീമിയം പെട്രോളിന് വിലവര്‍ധിപ്പിക്കുന്നതിന്റെ കാരണം കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഇറാന്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റവും ചരക്ക് ഗതാഗത ചെലവിലുണ്ടാകുന്ന വര്‍ധനയുമാണ് വിലവര്‍ധനവിന് കാരണമെന്ന് സൂചന.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയില്‍ നീക്കം അനിശ്ചിതത്വത്തിലായത് ആഗോള ക്രൂഡ് ഓയില്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ സാധാരണ പെട്രോള്‍, ഡീസല്‍ വിലയിലും വര്‍ധനയ്ക്ക് കാരണമായേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
