image

4 Aug 2025 3:36 PM IST

News

പെട്രോളിയം ഇറക്കുമതി; യുഎസിനെതിരെ ചൈന

MyFin Desk

petroleum import, china against us
X

Summary

റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്ന് ബെയ്ജിംഗ്


എണ്ണ വിഷയത്തില്‍ അമേരിക്കയെ എതിര്‍ത്ത് ചൈന. റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്ന് മറുപടി.

ഇറാനില്‍ നിന്നും റഷ്യയില്‍ നിന്നും ചൈന എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്നാണ് യുഎസിന്റെ ആവശ്യം. എന്നാല്‍ ചൈനയുടെ ദേശീയ താല്‍പര്യങ്ങള്‍ ഉറപ്പാക്കുന്ന തരത്തില്‍ മാത്രമായിരിക്കും ഇക്കാര്യത്തില്‍ നടപടി എന്നാണ് ചൈനയുടെ നിലപാട്.

ചൈനയ്ക്ക് മേല്‍ അമേരിക്ക 100 ശതാനം തീരുവ ഏര്‍പ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുമ്പോഴും റഷ്യയുമായുള്ള ഇടപാടില്‍ അമേരിക്കയുടെ വിയോജിപ്പ് ശക്തമാണ്.

അതേസമയം അമേരിക്കയ്ക്കെതിരെ പ്രതിരോധ മേഖലയിലും പിടിമുറുക്കാനുള്ള ശ്രമത്തിലാണ് ചൈന. ആഗോളതലത്തില്‍ പ്രതിരോധ ഉപകരണങ്ങളുടെ വികസനത്തില്‍ നിര്‍ണായകമായ അപൂര്‍വധാതുക്കളിലാണ് ചൈന ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അമേരിക്കന്‍ പ്രതിരോധ മേഖലയ്ക്കാവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഘടകങ്ങള്‍ക്ക് നിലവില്‍ ചൈനീസ് നിയന്ത്രണം കനത്ത ഭീഷണിയാണ്.