image

22 April 2025 4:46 PM IST

News

പ്രധാനമന്ത്രി സൗദി അറേബ്യയില്‍; ജിദ്ദയില്‍ ഊഷ്മള വരവേല്‍പ്പ്

MyFin Desk

പ്രധാനമന്ത്രി സൗദി അറേബ്യയില്‍;   ജിദ്ദയില്‍ ഊഷ്മള വരവേല്‍പ്പ്
X

Summary

  • ഇരു രാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പുവെക്കുമെന്ന് സൂചന
  • സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും


രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. വിമാനത്താവളത്തില്‍ 21 ഗണ്‍ സല്യൂട്ട് നല്‍കിയാണ് മോദിയെ സ്വീകരിച്ചത്. കിരീടാവകാശിയും സൗദി അറേബ്യയുടെ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

താരിഫ് നയങ്ങളുടെ ആഘാതത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം ഇന്ത്യ-ഗള്‍ഫ്-യുറോപ്പ് വ്യവസായ ഇടനാഴി പദ്ധതിയ്ക്ക് നിര്‍ണായകമാവുമെന്ന് റിപ്പോര്‍ട്ട്.

മോദി അറബ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ എടുത്ത് പറഞ്ഞത് വ്യവസായ ഇടനാഴിയെ കുറിച്ചാണ്. ഇന്ത്യ-സൗദി അറേബ്യ ബന്ധത്തില്‍ പരിധികളില്ലാത്ത സാധ്യതകളാണുള്ളതാണ്. മുഴുവന്‍ മേഖലയിലെയും വാണിജ്യം, കണക്റ്റിവിറ്റി, വളര്‍ച്ച എന്നിവയുടെ പുത്തന്‍ ചുവട് വയ്പായിരിക്കും പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രിയുടെ 2019 സന്ദര്‍ശന വേളയില്‍ സ്ഥാപിച്ച സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ രണ്ടാമത്തെ യോഗത്തില്‍ പ്രധാനമന്ത്രി മോദിയും സൗദി കിരീടാവകാശിയും സഹ-അധ്യക്ഷന്‍മാരാകും.

2019 ല്‍ സ്ഥാപിതമായ എസ്പിസി രണ്ട് മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയം, സുരക്ഷ, സാമൂഹികം, സാംസ്‌കാരിക സഹകരണം, സമ്പദ്വ്യവസ്ഥ, നിക്ഷേപം എന്നീ മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണിത്.മോദിയുടെ ഇപ്പോഴത്തെ സന്ദര്‍ശനം പ്രതിരോധ രംഗത്തെ സഹകരണത്തിന് വഴിത്തുറക്കാനും സാദ്ധ്യതയുണ്ട്.

2014 മുതല്‍, സൗദി അറേബ്യയുമായും ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ പാത പ്രധാനമന്ത്രി മോദി മാറ്റിമറിച്ചു. പ്രധാനമന്ത്രിയുടെ മൂന്നാമത്തെ സൗദി സന്ദര്‍ശനമാണിത്.

ഒരു പ്രത്യേക ബഹുമാനമെന്ന നിലയില്‍, പ്രധാനമന്ത്രി മോദിയുടെ വിമാനത്തിന് ജിദ്ദയിലെ സൗദി അറേബ്യയുടെ വ്യോമാതിര്‍ത്തിയില്‍ മുതല്‍ റോയല്‍ സൗദി എയര്‍ഫോഴ്സിന്റെ എഫ് 15 ന്റെ അകമ്പടി ഉണ്ടായിരുന്നു.