image

5 Aug 2023 6:05 PM IST

Policy

ഭാരത് നെറ്റ് പദ്ധതിക്ക് 1.39 ലക്ഷം കോടി രൂപയുടെ അംഗീകാരം

MyFin Desk

Broadband
X

Summary

  • ഗ്രാമീണ സംരംഭകരുമായി സഹകരിച്ച് ബിബിഎന്‍എല്‍ പദ്ധതി നടപ്പാക്കുന്നു
  • പ്രതിമാസ ബ്രോഡ്‌ബാൻഡ് പ്ലാൻ വില 399 രൂപ മുതൽ
  • പരീക്ഷണ ഘട്ടത്തില്‍ 3.51 ലക്ഷം കണക്ഷനുകൾ നൽകി


6.4 ലക്ഷം ഗ്രാമങ്ങളില്‍ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി എത്തിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 1.39 ലക്ഷം കോടി രൂപ ചെലവില്‍ ഭാരത് നെറ്റ് പദ്ധതിക്ക് കീഴിലാണ് ഇത് നടപ്പാക്കുന്നത്. നിലവിൽ ഭാരത് നെറ്റ് പദ്ധതിക്ക് കീഴിൽ ഏകദേശം 1.94 ലക്ഷം ഗ്രാമങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ട്, രണ്ടര വർഷത്തിനുള്ളിൽ ബാക്കി ഗ്രാമങ്ങളെ കൂടി ഡിജിറ്റല്‍ കണക്റ്റിവിറ്റിയിലേക്ക് എത്തിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്‍എന്‍എല്‍-ന്‍റെ ഉപകമ്പനിയായ ഭാരത് ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് ലിമിറ്റഡ് (ബിബിഎന്‍എല്‍) ഗ്രാമീണ തലത്തിലെ സംരംഭകരുടെ സഹായത്തോടെയാണ് രാജ്യത്തിന്‍റെ ഡിജിറ്റല്‍ പ്രാപ്യത ഉയര്‍ത്തുന്നതിനുള്ള ഈ പദ്ധതി നടക്കാക്കുന്നത്

60,000 ഗ്രാമങ്ങളില്‍ 3,800 സംരംഭങ്ങളിലൂടെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയത്. 3.51 ലക്ഷം ബ്രോഡ്‌ബാൻഡ് കണക്ഷനുകൾ നൽകി. പ്രതിമാസം ശരാശരി 175 ജിഗാബൈറ്റ് ഡാറ്റ ഉപഭോഗം ഈ കണക്ഷനുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പരീക്ഷണം വിജയകരമായതിന്‍റെ കൂടുതല്‍ കുടുംബങ്ങളിലേക്ക് ഭാരത്നെറ്റ് കണക്ഷന്‍ എത്തിക്കുകയാണ് ലക്ഷ്യം.

ബിബിഎന്‍എല്‍-നും ഗ്രാമീണ സംരംഭങ്ങള്‍ക്കും ഇടയിൽ 50 ശതമാനം വീതം വരുമാനം പങ്കിടുന്ന തരത്തിലാണ് ഈ പ്രോജക്റ്റ് നടപ്പിലാക്കുന്നത്, പ്രതിമാസ ബ്രോഡ്‌ബാൻഡ് പ്ലാൻ വില 399 രൂപ മുതൽ ആരംഭിക്കുന്നു. , രാജ്യത്ത് 37 ലക്ഷം റൂട്ട് കിലോമീറ്റർ (ആർകെഎം) ഒപ്റ്റിക്കൽ ഫൈബർ കേബിൾ (ഒഎഫ്‌സി) സ്ഥാപിച്ചിട്ടുണ്ടെന്നും അതിൽ ബിബിഎൻഎൽ 7.7 ലക്ഷം റൂട്ട് കിലോമീറ്റര്‍ സംഭാവന ചെയ്തെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

പദ്ധതിയിലൂടെ രാജ്യത്ത് 2.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.