27 Jan 2022 10:29 AM IST
Summary
വിവിധ സംസ്ഥാന സര്‍ക്കാരുകളുമായുള്ള ഏകോപനത്തിലൂടെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനായി തൊഴില്‍ മന്ത്രാലയം ഇന്ത്യയിലുടനീളമുള്ള 21 നിരീക്ഷണ കേന്ദ്രങ്ങള്‍ വീണ്ടും സജീവമാക്കിയതായി കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. അസംഘടിത തൊഴിലാളി യൂണിയനുകളുടെയും അസോസിയേഷനുകളുടെയും നേതാക്കളുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസംഘടിത മേഖലയിലെ തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അവരുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു ചര്‍ച്ചയുടെ ലക്ഷ്യം. ഇന്ത്യയില്‍ 38 കോടി അസംഘടിത തൊഴിലാളികളുണ്ടെന്നാണ് ഗവണ്‍മെന്റ് […]
വിവിധ സംസ്ഥാന സര്‍ക്കാരുകളുമായുള്ള ഏകോപനത്തിലൂടെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനായി തൊഴില്‍ മന്ത്രാലയം ഇന്ത്യയിലുടനീളമുള്ള 21 നിരീക്ഷണ കേന്ദ്രങ്ങള്‍ വീണ്ടും സജീവമാക്കിയതായി കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.
അസംഘടിത തൊഴിലാളി യൂണിയനുകളുടെയും അസോസിയേഷനുകളുടെയും നേതാക്കളുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസംഘടിത മേഖലയിലെ തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അവരുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു ചര്‍ച്ചയുടെ ലക്ഷ്യം.
ഇന്ത്യയില്‍ 38 കോടി അസംഘടിത തൊഴിലാളികളുണ്ടെന്നാണ് ഗവണ്‍മെന്റ് കണക്ക്. നിര്‍മാണത്തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, തുണിത്തൊഴിലാളികള്‍, മുനിസിപ്പല്‍ തൊഴിലാളികള്‍, ഗതാഗത മേഖലയുമായി തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ഇഷ്ടിക ചൂള തൊഴിലാളികള്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
മഹാമാരി കുറയുമ്പോള്‍ താനും തന്റെ ഉദ്യോഗസ്ഥരും വിവിധയിടങ്ങളില്‍ യാത്ര ചെയ്യുമെന്നും തൊഴിലാളികളുമായും ലേബര്‍ യൂണിയന്‍ അംഗങ്ങളുമായും സംവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ക്ഷേമ-സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് അവരുടെ അഭിപ്രായങ്ങള്‍ എടുക്കുമെന്നും യാദവ് അസംഘടിത തൊഴിലാളികളുടെ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആരംഭിച്ച് 200 ദിവസങ്ങള്‍ക്കുള്ളില്‍ 230 ദശലക്ഷം അസംഘടിത തൊഴിലാളികള്‍ ഇ-ശ്രാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അസംഘടിത തൊഴിലാളികള്‍ക്കായി നിരവധി സാമൂഹിക സുരക്ഷാ പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഉടന്‍ തന്നെ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടി സ്വീകരിക്കുമെന്നും യാദവ് പറഞ്ഞു. കുടിയേറ്റക്കാരുടെയും ഗാര്‍ഹിക തൊഴിലാളികളുടെയും സര്‍വേയ്ക്ക് ശേഷം, ഡാറ്റ ഇ-ശ്രാം പോര്‍ട്ടലുമായി ബന്ധിപ്പിക്കും, കൂടാതെ നാഷണല്‍ കരിയര്‍ സര്‍വീസ് പോര്‍ട്ടലും ഇ-ശ്രാമുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.