6 Jan 2023 7:47 PM IST
നോര്‍ക്ക റൂട്ട്‌സും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റും (CMD) സംയുക്തമായി, തിരികെയെത്തിയ പ്രവാസികള്‍ക്കായി ജനുവരി 6 മുതല്‍ 18 വരെ സംരംഭതക്വ പരിശീലന പരിപാടിസംഘടിപ്പിക്കുന്നു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുളള ഒന്‍പതു ജില്ലകളിലെപ്രവാസി സംരംഭകര്‍ക്ക് ബിസ്സിനസ്സ് ആശയങ്ങള്‍ സംബന്ധിച്ച അവബോധം നല്‍കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം.
ജനുവരി ആറിന് തിരുവനന്തപുരത്തും, ഏഴിന് ആലപ്പുഴയിലും, പത്തിന് കോഴിക്കോടും, 11-ന് കോട്ടയം, മലപ്പുറം ജില്ലകളിലും, 12-ന് കൊല്ലത്തും 13-ന് എറണാകുളം, പാലക്കാട്ജില്ലകളിലും 18-ന് തൃശ്ശൂര്‍ ജില്ലയിലുമാണ് പരിശീലനം.
പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങി വരുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാനസര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍റീട്ടെന്‍ഡ് എമിഗ്രന്റ് ) പദ്ധതി പ്രകാരമാണ് പരിശീലനം. കൃഷി, മത്സ്യബന്ധനം, മൃഗപരിപാലനം, വാണിജ്യം, ചെറുകിട വ്യവസായം, സര്‍വീസ് മേഖല, നിര്‍മാണയൂണിറ്റുകള്‍, ബിസിനസ് മേഖല എന്നിവയിലേക്കാണ് പരിശീലനം നല്‍കുന്നത്.
സൗജന്യ സംരംഭകത്വ അവബോധ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളപ്രവാസികള്‍ സിഎംഡി-യുടെ 0471-2329738, 8078249505 എന്ന നമ്പരില്‍ ബന്ധപ്പെട്ട്രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.