image

21 April 2025 2:01 PM IST

News

ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു

MyFin Desk

pope francis has passed away
X

Summary

ലാറ്റിന്‍ അമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പ്പാപ്പ


ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു.88 വയസായിരുന്നു. ഡബിള്‍ ന്യുമോണിയയില്‍ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ, കാസ സാന്താ മാര്‍ട്ടയിലെ വസതിയില്‍ വച്ച് അന്തരിച്ചതായി വത്തിക്കാന്‍ ഒരു വീഡിയോ പ്രസ്താവനയില്‍ അറിയിച്ചു.

റോമന്‍ കത്തോലിക്കാ സഭയുടെ ആദ്യത്തെ ലാറ്റിന്‍ അമേരിക്കന്‍ നേതാവ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വാര്‍ഷിക ദുഃഖവെള്ളി ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നില്ല.

ഡോക്ടര്‍മാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിശ്രമം നിര്‍ദ്ദേശിച്ചിട്ടും, ഇരട്ട ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം ആദ്യമായി ഈസ്റ്റര്‍ ഞായറാഴ്ച പോപ്പ് പൊതുജനങ്ങള്‍ക്കായി അപ്രതീക്ഷിതമായി എത്തിയിരുന്നു.

സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ 35,000 പേരടങ്ങുന്ന ജനക്കൂട്ടത്തെ അദ്ദേഹം അഭിവാദ്യം ചെയ്തു, അവിടെ അദ്ദേഹം തന്റെ പോപ്പ് വാഹനത്തില്‍ നിന്ന് തീര്‍ത്ഥാടകരെ അനുഗ്രഹിക്കുകയും കൈവീശുകയും ചെയ്തു.

2013-ല്‍ ശാരീരിക അവശതകള്‍ കാരണം സ്ഥാനത്യാഗം ചെയ്ത ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയ്ക്കുശേഷമാണ് കര്‍ദിനാള്‍ ഹോര്‍ മാരിയോ ബെര്‍ഗോളിയോയെ മാര്‍പ്പാപ്പമായി തെരഞ്ഞെടുത്തത്. അദ്ദേഹം ഫ്രാന്‍സിസ് എന്ന പേര സ്വീകരിക്കുകയായിരുന്നു.

ലാറ്റിന്‍ അമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പ്പാപ്പയാണ് അദ്ദേഹം.