image

1 May 2023 3:53 PM IST

News

തുടര്‍ച്ചയായ രണ്ടാം മാസവും വൈദ്യുതി ഉപയോഗത്തില്‍ ഇടിവ്

MyFin Desk

electricity consumption declines for second straight month
X

Summary

  • മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ മഴ ലഭ്യമായി
  • പീക്ക് പവര്‍ ഡിമാന്‍ഡ് ഏപ്രിലില്‍ 215.8 ജിഗാവാട്ട്


ഇന്ത്യയുടെ വൈദ്യുതി ഉപഭോഗം ഏപ്രിലില്‍ 1.1 ശതമാനം കുറഞ്ഞ് 130.57 ബില്യൺ യൂണിറ്റിലെത്തി. തുടർച്ചയായി രണ്ടാം മാസമാണ് വൈദ്യുതി ഉപഭോഗത്തില്‍ കുറവ് രേഖപ്പെടുത്തുന്നത്. മുൻവർഷം സമാന കാലയളവിനെ അപേക്ഷിച്ച് കഴിഞ്ഞ രണ്ട് മാസങ്ങളിലും രാജ്യത്ത് വ്യാപകമായ മഴ ലഭിച്ചിരുന്നു. ഇത് കൂളിംഗ് ഉപകരണങ്ങളുടെ ഉപയോഗം കുറച്ചുവെന്നാണ് വിലയിരുത്തുന്നത്.

സർക്കാർ കണക്കുകൾ പ്രകാരം 2022 ഏപ്രിലിൽ 132.02 ബില്യണ്‍ യൂണിറ്റായിരുന്നു വൈദ്യുതി ഉപയോഗം. 2021 ഏപ്രിലില്‍ ഇത് 117.08 ബിയു ആയിരുന്നു. 2022 മാര്‍ച്ചില്‍ 128.47 ബിയു വൈദ്യുതി ഉപയോഗമാണ് രേഖപ്പെടുത്തിയിരുന്നത് എങ്കില്‍ ഈ വർഷം മാർച്ചില്‍ അത് 126.82 ബിയു ആയി കുറഞ്ഞു.

മഴയില്ലായിരുന്നെങ്കില്‍ ഏപ്രിലിലും മേയിലും കാര്യമായ വളര്‍ച്ച വൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടാകുമായിരുന്നു എന്നാണ് വിദഗ്ധര് വിലയിരുത്തുന്നത്. ഉപഭോഗവും ആവശ്യകതയും മേയ് മുതല്‍ വളര്‍ച്ച പ്രകടമാക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത ഏപ്രിലില്‍ 215.8 ജിഗാവാട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഈ വേനലില്‍ 229 ജിഗാവാട്ട് വരെ ഉയരുമെന്നാണ് ഊര്‍ജ്ജ മന്ത്രാലയം നേരത്തേ വിലയിരുത്തിയിട്ടുള്ളത്.