image

3 Aug 2023 4:08 PM IST

News

ഡെല്‍ഹിയില്‍ തക്കാളിവില മുന്നൂറിലെത്തിയേക്കും

MyFin Desk

price of tomato in delhi may reach 300
X

Summary

  • ബുധനാഴ്ചയിലെ വില്‍പ്പന കിലോയ്ക്ക് 259 രൂപ നിരക്കില്‍
  • സീസണല്‍ പച്ചക്കറികളുടെ വില്‍പ്പനയില്‍ ഇടിവ്


ന്യൂഡെല്‍ഹിയില്‍ തക്കാളി വില വീണ്ടും കുതിക്കുന്നു.വരും ദിവസങ്ങളില്‍ തക്കാളി വില കിലോഗ്രാമിന് 300 രൂപ വരെ ഉയരാമെന്നാണ് വ്യാപാരികള്‍ കണക്കുകൂട്ടുന്നത്. പ്രമുഖ റീട്ടെയില്‍ ശൃംഖലയായ മദര്‍ ഡയറി ഇപ്പോള്‍ സഫല്‍ സ്റ്റോറുകള്‍വഴി തക്കാളി കിലോയ്ക്ക് 259 രൂപയ്ക്കാണ് വില്‍ക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.

തക്കാളി, കാപ്സിക്കം, മറ്റ് സീസണല്‍ പച്ചക്കറികള്‍ എന്നിവയുടെ വില്‍പ്പനയിലെ ഇടിവ് കാരണം മൊത്തക്കച്ചവടക്കാര്‍ നിലവില്‍ നഷ്ടം നേരിടുന്നുണ്ടെന്ന് കാര്‍ഷികോല്‍പ്പന്ന വിപണന സമിതി (എപിഎംസി) പറയുന്നു.

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയും മണ്ണിടിച്ചിലും കാരണം പച്ചക്കറി ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടെന്ന് ആസാദ്പൂര്‍ മണ്ഡി മൊത്തവ്യാപാരികള്‍ പറയുന്നു. മലയോര സംസ്ഥാനം ഇടതടവില്ലാത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ചു, അതിന്റെ ഫലമായി കൃഷിനാശം സംഭവിച്ചു.

ഉല്‍പ്പാദകരില്‍ നിന്ന് പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നതിന് ഇപ്പോള്‍ ആറുമുതല്‍ എട്ടുമണിക്കൂര്‍വരെ അധിക സമയം എടുക്കും. അതിനാല്‍ പച്ചക്കറിയുടെ ലഭ്യതയില്‍ കാലതാമസം ഉണ്ടാകും. ഇതും വിലവര്‍ധനവിന് വഴതെളിക്കുന്നു. അതിനാല്‍ തക്കാളിയുടെ വില കിലോഗ്രാമിന് 300 രൂപയില്‍ എത്തിയേക്കാമെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു.

ഉള്ളി, ബീന്‍സ്, കാരറ്റ്, ഇഞ്ചി, മുളക്, തക്കാളി തുടങ്ങിയ അവശ്യസാധനങ്ങളുടെ വിലക്കയറ്റം വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരില്‍ അതൃപ്തി ഉണ്ടാക്കുക മാത്രമല്ല, ഉയര്‍ന്ന റീട്ടെയില്‍ പണപ്പെരുപ്പത്തിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.