6 Aug 2025 6:18 PM IST
Summary
ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും
പ്രധാനമന്ത്രി മോദി ചൈന സന്ദര്‍ശിക്കുന്നു. ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ചൈനയിലെത്തുന്നത്. 2019ന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ചൈനീസ് സന്ദര്‍ശനമാണിത്.
ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കായിട്ടാണ് പ്രധാനമന്ത്രി ചൈനയില്‍ എത്തുക. ഓഗസ്റ്റ് 31ന് പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോട്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വൈകാതെ വിവരങ്ങള്‍ പങ്കുവച്ചേക്കും.
ഗാല്‍വാല്‍ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം താറുമാറായിരുന്നു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അതിര്‍ത്തി പ്രദേശത്തെ സംഘര്‍ഷം ഇല്ലാതാക്കുകയും തര്‍ക്ക ഭാഗങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തയ്യാറാകുകയും ചെയ്തു.
ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ്, പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 30 ന് ജപ്പാന്‍ സന്ദര്‍ശിക്കും. അവിടെ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്‌ക്കൊപ്പം ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കും. അവിടെ നിന്ന് അദ്ദേഹം ചൈനയിലേക്ക് പോകും.