23 March 2026 9:45 PM IST
Private Hospital Nurses Announce Strike: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്; 26 മുതൽ അനിശ്ചിതകാല പണിമുടക്ക്
MyFin Desk
Summary
ശമ്പള പ്രശ്നത്തിൽ ധാരണയില്ല; ചർച്ചയ്ക്ക് തയ്യാറാകാത്ത മാനേജ്മെൻ്റുകൾക്കെതിരെ യു.എൻ.എ പ്രതിഷേധം ശക്തമാക്കുന്നു
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക് കടക്കുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചതനുസരിച്ച്, ഈ മാസം 26 മുതൽ അനിശ്ചിതകാല പണിമുടക്കാണ് ആരംഭിക്കുക. ശമ്പള പ്രശ്നത്തിൽ മാനേജ്മെൻ്റുകൾ ചർച്ചയ്ക്ക് തയ്യാറാകാത്തതാണ് സമരത്തിലേക്ക് നയിച്ചതെന്ന് സംഘടന വ്യക്തമാക്കി.
മുൻപ് നടന്ന സമരത്തിൽ ആശുപത്രികളുടെ പ്രവർത്തനം തന്നെ ബാധിക്കപ്പെട്ടിരുന്നു. ഒപി സേവനങ്ങൾ ഉൾപ്പെടെ പല മേഖലകളിലും വലിയ പ്രതിസന്ധികളാണ് ഉണ്ടായത്. തുടർന്ന് കേരള ഹൈക്കോടതി ഇടപെട്ട് മാനേജ്മെൻ്റും യു.എൻ.എയും തമ്മിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയെങ്കിലും യാതൊരു ധാരണയും ഉണ്ടാകാതെ അവസാനിച്ചു.
നഴ്സുമാർക്ക് അടിസ്ഥാന ശമ്പളം പോലും നൽകാൻ തയ്യാറാകാത്ത മാനേജ്മെൻ്റുകളുടെ നിലപാടാണ് പ്രധാന പ്രതിഷേധകാരണമെന്ന് യു.എൻ.എ ആരോപിക്കുന്നു. പുതിയ സമരം ആരംഭിക്കുമ്പോൾ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം വീണ്ടും ഗുരുതരമായി ബാധിക്കാനിടയുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
