14 April 2024 5:26 PM IST
Summary
സംവിധായകരുടെയും നിര്‍മാതാക്കളുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് പരിഹാരമായത്.
മലയാള സിനിമാ സംഘടനയായ ഫെഫ്കയും മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആറും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. സംവിധായകരുടെയും നിര്‍മാതാക്കളുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് പരിഹാരമായത്.
മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് പിവിആര്‍ പിന്മാറി. പിവിആര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ നടപടിയെന്ന് ഫെഫ്ക പ്രഖ്യാപിച്ചിരുന്നു. ഭാവിയില്‍ മൊഴിമാറ്റ ചിത്രങ്ങള്‍ അടക്കം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്ന നിലപാട് ഫെഫ്ക അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് തിരുമാനത്തില്‍ നിന്നും പിവിആര്‍ അധികൃതര്‍ പിന്മാറിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തര്‍ക്കത്തിന് പരിഹാരമായത്.