image

4 March 2023 3:23 PM IST

News

നിര്‍ദേശങ്ങള്‍ പാലിച്ചില്ല; ആമസോണ്‍ പേയ്ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക്

Bureau

amazon rbi penalty
X

Summary

  • കെവൈസി നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് പിഴ


ന്യൂഡല്‍ഹി: പ്രീപെയ്ഡ് പേയ്‌മെന്റ് നിര്‍ദ്ദേശങ്ങളും കെവൈസി നിര്‍ദ്ദേശങ്ങളും പാലിക്കാത്തതിന് ആമസോണ്‍ പേ ഇന്ത്യയ്ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇക്കാര്യത്തില്‍ ആമസോണ്‍ പേയ്ക്ക് റിസര്‍വ് ബാങ്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കമ്പനിയുടെ പ്രതികരണം പരിഗണിച്ചാണ് റിസര്‍വ് ബാങ്ക് പിഴ ചുമത്തിയത്. എന്നിരുന്നാലും, ഈ നീക്കം കമ്പനിയും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളെ ബാധിക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കി. 2007ലെ പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ടിലെ സെക്ഷന്‍ 30 പ്രകാരമാണ് റിസര്‍വ് ബാങ്ക് നടപടി സ്വീകരിച്ചത്.