image

27 Dec 2024 8:05 PM IST

News

'ക്രിസ്മസ് മദ്യവിൽപ്പന പൊടിപൊടിച്ചു' റെക്കോര്‍ഡിട്ട് ബെവ്‌കോ

MyFin Desk

ക്രിസ്മസ് മദ്യവിൽപ്പന പൊടിപൊടിച്ചു റെക്കോര്‍ഡിട്ട് ബെവ്‌കോ
X

ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിൽ റെക്കോര്‍ഡ് മദ്യവിൽപ്പന. ഡിസംബർ 24, 25 തീയതികളിലായി 152.06 കോടി രൂപയുടെ മദ്യം സംസ്ഥാനത്ത് വിറ്റഴിക്കപ്പെട്ടതായി ബിവറേജസ് കോർപറേഷൻ അറിയിച്ചു. കഴിഞ്ഞവർഷം ഇതേ തീയതികളിൽ 122.14 കോടി രൂപയുമാണ് മദ്യമാണ് വിറ്റഴിച്ചത്. മുൻ വർഷത്തേക്കാൾ 24.50 ശതമാനത്തിൻ്റെ (29.92 കോടി രൂപ) വർധനയാണ് 2024 ക്രിസ്മസ് നാളിലുണ്ടായത്.

ഈ വർഷം ഡിസംബർ 24ന് ബിവറേജസ് ഔട്ട് ലെറ്റുകളിലൂടെ 71.40 കോടി രൂപയുടെ മദ്യ വിറ്റപ്പോൾ വെയർഹൗസുകളിലൂടെ 26.02 കോടി രൂപയുടെയടക്കം ആകെ 97.42 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. 2023 ഡിസംബർ 24ന് ഔട്ട് ലെറ്റുകളിലൂടെ 71 കോടി രൂപയുടെ മദ്യമാണ് വിറ്റഴിക്കപ്പെട്ടത്. ഇത്തവണ 37.21 ശതമാനത്തിൻ്റെ വർധനയാണ് ഉണ്ടായത്.

മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് മദ്യ വിലയിലുള്ള വര്‍ധനവും കൂടുതൽ തുകയ്ക്കുള്ള മദ്യവിൽപനക്ക് കാരണമായിട്ടുണ്ട്. ഈ വര്‍ഷം ഡിസംബര്‍ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ഔട്ട്ലെറ്റുകളിലൂടെ 51.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഡിസംബര്‍ 25ലെ വില്‍പനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.84ശതമാനത്തിന്‍റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്.