image

17 Aug 2023 7:28 PM IST

News

രൂപ ഇടിഞ്ഞു: ഒരു ഡോളറിന് 83.15 രൂപ

MyFin Desk

rbi raises inflation conclusion no change in gdp conclusion
X


രൂപ റിക്കാര്‍ഡ് താഴ്ചയില്‍. ഡോളറിന് 83.15 രൂപയിലാണ് ക്ലോസ് ചെയ്ത്. തലേദിവസത്തേക്കാള്‍ (82.95) 0.24 ശതമാനം താഴ്ചയാണ് രൂപയ്ക്കുണ്ടായത്.

കഴിഞ്ഞ ഒക്ടോബറില്‍ ഇന്‍ട്രാ ഡേ വ്യാപാരത്തില്‍ രൂപ ഡോളറിനെതിരേ 83.29 വരെ എത്തിയിരുന്നുവെങ്കിലും ക്ലോസിംഗ് മെച്ചപ്പെട്ടായിരുന്നു.

ഏഷ്യന്‍ കറന്‍സികളായ മലേഷ്യന്‍ റിംഗറ്റും കൊറിയന്‍ വണും യഥാക്രമേ 0.5 ശതമാനവും 0.3 ശതമാനവും താഴ്ന്നിട്ടുണ്ട്.

യുഎസ് ബാേണ്ട് യീല്‍ഡ് ഉയര്‍ന്നതും റിസ്‌ക് ഒഴിവാക്കുവാനുള്ള നിക്ഷേപകരുടെ ശ്രമവുമാണ് മറ്റു കറന്‍സികളെ ദുര്‍ബലമാക്കിയത്. യുഎസ് ബോണ്ട് യീല്‍ഡ് 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന 4.31 ശതമാനത്തില്‍ എത്തിയിരിക്കുകയാണ്.