1 Jun 2024 11:53 AM IST
Summary
ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ച് എണ്ണക്കമ്പനികൾ.
സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1685.50 രൂപയായി. നേരത്തെ ഇത് 1756 രൂപയായിരുന്നു.
ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഇന്ന് മുതലാണ് വില പ്രാബല്യത്തില്‍ വരിക.
കഴിഞ്ഞ മാസവും വാണിജ്യ സിലണ്ടറുകളുടെ വില കുറിച്ചിരുന്നു. 19 രൂപയായിരുന്നു കുറച്ചത്.
അതേസമയം സിലിണ്ടറിന്റെ വില കുറച്ചതിന്റെ കാരണങ്ങള്‍ വ്യക്തമല്ല.