image

20 Jan 2024 5:28 PM IST

Regulators

സിഡിഎസ്എല്‍ സേവനങ്ങള്‍ ഇനി 23 ഭാഷകളില്‍

MyFin Bureau

CDSL services now in 23 languages
X

Summary

  • ബിസിനസ് എളുപ്പമാക്കുന്നതിന് വിവിധ ഭാഷകളില്‍ സേവനം
  • സിഡിഎസ്എല്ലിന്റെ 25ാം വാര്‍ഷികാഘോഷത്തിനിടയിലാണ് ഇത് അവതരിപ്പിച്ചത്.
  • 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടാണ് സിഡിഎസ്എല്‍ ബഡ്ഡി സഹായതാ


ഉപഭോക്താക്കള്‍ക്ക് ബിസിനസ് എളുപ്പമാക്കുന്നതിന് വിവിധ ഭാഷകളില്‍ സേവനങ്ങള്‍ ലഭ്യമാക്കി സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ് (ഇന്ത്യ) ലിമിറ്റഡ് (സിഡിഎസ്എല്‍). സിഡിഎസ്എല്ലിന്റെ 25ാം വാര്‍ഷികാഘോഷത്തിനിടയിലാണ് ഇത് അവതരിപ്പിച്ചത്.

മൂലധന വിപണിയില്‍ നിക്ഷേപകരുടെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാന്‍ സഹായിക്കുന്നതിനാണ് വിവിധ ഭാഷകളിലുള്ള അവബോധ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നാണ് സിഡിഎസ്എല്‍ എംഡിയും സിഇഒയുമായ നേഹല്‍ വോറ പറഞ്ഞത്. സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചാണ് ഇവ അവതരിപ്പിച്ചത്.

നിക്ഷേപകരുടെ സ്റ്റേറ്റ്‌മെന്റ് അടക്കമുള്ളവ 23 ഇന്ത്യന്‍ ഭാഷകളില്‍ ലഭിക്കുന്നതാണ് ആപ് കാ സിഎഎസ് ആപ് കി സുബാനി,

സിഡിഎസ്എല്ലിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടാണ് സിഡിഎസ്എല്‍ ബഡ്ഡി സഹായതാ. എല്ലാവരേയും സാമ്പത്തിക സേവനങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള സിഡിഎസ്എല്ലിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണിതെന്നും നേഹല്‍ വോറ പറഞ്ഞു.