22 April 2025 9:04 AM IST
Summary
- 2013-14 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന 31,154 മാത്രമായിരുന്നു
- കഴിഞ്ഞ 11 വര്‍ഷത്തിനിടെ വില്‍പ്പനയില്‍ 447 ശതമാനം വര്‍ധന
- ഈ മേഖലയിലെ തൊഴില്‍ 1.94 കോടിയായി ഉയര്‍ന്നു
ഖാദി, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളുടെ 2024-25 ല്‍ 1,70,551.37 കോടി രൂപയായി വര്‍ദ്ധിച്ചതായി എംഎസ്എംഇ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പത്ത് വര്‍ഷം മുമ്പ് 2013-14 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന 31,154.19 കോടി രൂപ മാത്രമായിരുന്നു.
2013-14 സാമ്പത്തിക വര്‍ഷത്തില്‍ 26,109.07 കോടി രൂപയായിരുന്ന ഈ ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,16,599.75 കോടി രൂപയായി ഉയര്‍ന്നതായും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 11 വര്‍ഷത്തിനിടെ വില്‍പ്പനയില്‍ 447 ശതമാനത്തിന്റെയും ഉല്‍പാദനത്തില്‍ 347 ശതമാനത്തിന്റെയും തൊഴിലവസര സൃഷ്ടിയില്‍ 49.23 ശതമാനത്തിന്റെയും വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
കൂടാതെ, ഖാദി വസ്ത്രങ്ങളുടെ ഉത്പാദനം 2013-14 ല്‍ 811.08 കോടി രൂപയില്‍ നിന്ന് 2024-25 ല്‍ 3,783.36 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. ഈ വസ്ത്രങ്ങളുടെ വില്‍പ്പന 2013-14 ല്‍ 1,081.04 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7,145.61 കോടി രൂപയായി വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'2013-14 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം തൊഴില്‍ 1.30 കോടിയായിരുന്നുവെങ്കില്‍, 2024-25 ല്‍ ഇത് 49.23 ശതമാനം വര്‍ധനവോടെ 1.94 കോടിയായി ഉയര്‍ന്നു,' മന്ത്രാലയം പറഞ്ഞു.