20 Nov 2022 11:32 AM IST
retail inflation in india
Summary
കാര്‍ഷിക, ഗ്രാമീണ തൊഴിലാളികള്‍ക്കിടയിലെ പണപ്പെരുപ്പം യഥാക്രമം 7.22 ശതമാനം ,7.34 ശതമാനം എന്നിങ്ങനെയായി കുറഞ്ഞു.
ഡെല്‍ഹി : ഒക്ടോബറില്‍ രാജ്യത്തെ കാര്‍ഷിക, ഗ്രാമീണ തൊഴിലാളികള്‍ക്കിടയിലെ പണപ്പെരുപ്പം യഥാക്രമം 7.22 ശതമാനം ,7.34 ശതമാനം എന്നിങ്ങനെയായി കുറഞ്ഞു. ഭക്ഷ്യ വസ്തുകളിലുണ്ടായ കുറവാണു ഇതിനു കാരണം. കഴിഞ്ഞ മാസം ഇത് 7.69 ശതമാനവും 7.90 ശതമാനവുമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2.76 ശതമാനവും 3.12 ശതമാനവുമായിരുന്നു.
കാര്‍ഷിക, ഗ്രാമീണ തൊഴിലാളികള്‍ക്കിടയിലെ ഭക്ഷ്യ പണപ്പെരുപ്പം ഒക്ടോബറില്‍ യഥാക്രമം 7, 7.05 ശതമാനമായി. സെപ്റ്റംബറില്‍ ഇത് 7.47, 7.52 ശതമാനവും, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 0.39, 0.59 ശതമാനവുമായിരുന്നു.
കാര്‍ഷിക ഗ്രാമീണ തൊഴിലാളികള്‍ക്കുള്ള ഉപഭോക്തൃ വില സൂചിക കഴിഞ്ഞ മാസം യഥാക്രമം 10 പോയിന്റ് വര്‍ധിച്ച് 1,159 പോയിന്റും 9 പോയിന്റ് വര്‍ധിച്ച് 1,170 പോയിന്റുമായി. സെപ്റ്റംബറില്‍ ഇവ യഥാക്രമം 1,149 പോയിന്റും 1,161 പോയിന്റുമായിരുന്നു.
തമിഴ്‌നാട്ടിലാണ് കാര്‍ഷിക ഗ്രാമീണ തൊഴിലാളികള്‍ക്കുള്ള ഉപഭോക്തൃ വില സൂചിക ഏറ്റവും വര്‍ധിച്ചത്. അരി, ഗോതമ്പ്, മീന്‍, ഉള്ളി, മുളക്, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനവാണ് ഇതിനു പ്രധാന കാരണം.