14 Feb 2024 5:27 PM IST
Summary
- പദ്ധതിപ്രകാരം 3 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ 40 ശതമാനം സബ്‌സിഡി നല്‍കും
- വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ അപേക്ഷിക്കാവുന്നതാണ്
- പ്രധാനമന്ത്രി സൂര്യോദയ് യോജന എന്ന പേരില്‍ ഈ വര്‍ഷം ജനുവരി 22-നാണ് പദ്ധതി പ്രഖ്യാപിച്ചത്
ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുന്ന പ്രധാനമന്ത്രിയുടെ റൂഫ്‌ടോപ്പ് സോളാര്‍ പദ്ധതിക്ക് ' പിഎം സൂര്യഘര്‍ മുഫ്ത് ബിജലി യോജന ' എന്ന പുതിയ പേര് നല്‍കി.
പ്രധാനമന്ത്രി സൂര്യോദയ് യോജന എന്ന പേരില്‍ ഈ വര്‍ഷം ജനുവരി 22-നാണ് പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതിപ്രകാരം 3 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ 40 ശതമാനം സബ്‌സിഡി നല്‍കും.
10 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പാനലിന് 20 ശതമാനം സബ്‌സിഡിയും നല്‍കും.
വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ അപേക്ഷിക്കാവുന്നതാണ്.
ഇതാണ് വെബ്‌സൈറ്റ് വിലാസം: https://pmsuryaghar.gov.in