3 Jun 2024 12:58 PM IST
Summary
- ഫോക്‌സ് ന്യൂസ്, ദ സണ്‍, ദ വാള്‍ സ്ട്രീറ്റ് ജേണല്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ ഉടമയാണ് റൂപ്പര്‍ട്ട് മര്‍ഡോക്ക്
- ഫോര്‍ബ്‌സിന്റെ കണക്ക്പ്രകാരം, മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്ക് 20 ബില്യന്‍ ഡോളറിലധികം മൂല്യമുണ്ട്
- മര്‍ഡോക്കിന്റെ മൂന്നാം ഭാര്യയായ വെന്‍ഡി ഡെംഗ് വഴിയാണ് മര്‍ഡോക്ക് എലേനയെ പരിചയപ്പെട്ടത്
മാധ്യമ ചക്രവര്‍ത്തി റൂപ്പര്‍ട്ട് മര്‍ഡോക്ക് 93-ാം വയസില്‍ വിവാഹിതനായി. റഷ്യന്‍ വംശജയും 67-കാരിയുമായ എലേന സുക്കോവയാണ് വധു. ഇത് മര്‍ഡോക്കിന്റെ അഞ്ചാം വിവാഹമാണ്.
ജൂണ്‍ 1 ന് മര്‍ഡോക്കിന്റെ കാലിഫോര്‍ണിയയിലുള്ള മുന്തിരിത്തോട്ടവും എസ്റ്റേറ്റും അടങ്ങിയ മൊറാഗയിലായിരുന്നു ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
ഫുട്‌ബോള്‍ ടീമായ ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്‌സ് ഉടമ റോബര്‍ട്ട് ക്രാഫ്റ്റും ഭാര്യ ഡാന ബ്ലംബെര്‍ഗും ചടങ്ങില്‍ പങ്കെടുത്ത സെലിബ്രിറ്റികളില്‍ ചിലരാണ്.
റഷ്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ എലേന മോളികുലര്‍ ബയോളജിസ്റ്റാണ്. മര്‍ഡോക്കിന്റെ മൂന്നാം ഭാര്യയായ വെന്‍ഡി ഡെംഗ് വഴിയാണ് മര്‍ഡോക്ക് എലേനയെ പരിചയപ്പെട്ടത്.
ഫോക്‌സ് ന്യൂസ്, ദ സണ്‍, ദ വാള്‍ സ്ട്രീറ്റ് ജേണല്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ ഉടമയാണ് റൂപ്പര്‍ട്ട് മര്‍ഡോക്ക്.
ഫോര്‍ബ്‌സിന്റെ കണക്ക്പ്രകാരം, മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്ക് 20 ബില്യന്‍ ഡോളറിലധികം മൂല്യമുണ്ട്.
ന്യൂസ് കോര്‍പ്, ഫോക്‌സ് എന്നീ മാധ്യമസ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും കഴിഞ്ഞ വര്‍ഷം നവംബറിലാണ് മര്‍ഡോക്ക് പടിയിറങ്ങിയത്. ഇപ്പോള്‍ ചെയര്‍മാന്‍ എമിരറ്റസ് പദവിയാണ് വഹിക്കുന്നത്.