image

18 Sept 2025 4:49 PM IST

News

സൗദി-പാക് സൈനിക കരാര്‍; സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ

MyFin Desk

സൗദി-പാക് സൈനിക കരാര്‍;  സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ
X

Summary

കരാര്‍ മേഖലയിലെ രാഷ്ട്രീയ, സൈനിക സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കാം


സൗദി അറേബ്യയും പാക്കിസ്ഥാനും സംയുക്ത സൈനിക ഉടമ്പടിയില്‍ ഒപ്പുവച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ.

ആണവായുധ ശേഷിയുള്ള പാക്കിസ്ഥാനുമായി സൗദി അറേബ്യ ഒരു സംയുക്ത പ്രതിരോധ ഉടമ്പടിയില്‍ ഒപ്പുവെച്ചത് മേഖലയിലെ രാഷ്ട്രീയ, സൈനിക സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും തമ്മില്‍ റിയാദില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ നിര്‍ണായക കരാറിന് രൂപം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് കരാര്‍ ഏതെങ്കിലും തരത്തില്‍ ഭീഷണിയുണ്ടാകുമോ എന്ന്് കേന്ദ്രം പരിശോധിക്കുന്നുണ്ട്. ഇരു രാജ്യങ്ങളുടെയും സുരക്ഷ വര്‍ധിപ്പിക്കുക, സംയുക്ത പ്രതിരോധ ശേഷി ശക്തിപ്പെടുത്തുക, മേഖലയില്‍ സമാധാനം നിലനിര്‍ത്തുക എന്നിവയാണ് ഈ കരാറിന്റെ പ്രധാന ലക്ഷ്യങ്ങള്‍. കരാര്‍ പ്രകാരം ആക്രണമങ്ങളെ ഇരുരാജ്യങ്ങളും ചേര്‍ന്ന് ഒന്നിച്ചെതിര്‍ക്കും.

അതേസമയം ഏതെങ്കിലും രാജ്യത്തെ ലക്ഷ്യം വെച്ചല്ല ഈ കരാറെന്ന് സൗദി പറയുന്നു. ഇന്ത്യയുമായുള്ള സൗദിയുടെ ബന്ധം ഇതുവരെയുള്ളതിനെക്കാള്‍ ശക്തമാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് അറബ് ലീഗും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനും സംയുക്ത യോഗം ചേര്‍ന്നതും ഈ ഉടമ്പടി പ്രഖ്യാപിച്ചതും എന്നത് പ്രധാനമാണ്.