image

30 Sept 2024 5:57 PM IST

News

വ്യാജൻ ! എസ്ബിഐ 'ബ്രാഞ്ച് ' പൂട്ടിച്ച് അധികൃതർ

MyFin Desk

sbi at 6 lakh crore, second psu to achieve the feat
X

എസ്ബിഐയുടെ വ്യാജ ബ്രാഞ്ച് ആരംഭിച്ച്‌ പണം തട്ടാൻ ശ്രമം. ഛത്തീസ്ഗഢിലെ സക്തി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. വാടകയ്ക്കെടുത്ത കടമുറിയില്‍ എസ്ബിഐയുടെ പോസ്റ്ററുകളും ബാനറുകളും ഒട്ടിച്ചാണ് തട്ടിപ്പിന് നീക്കം നടത്തിയത്. എന്നാല്‍ സംശയം തോന്നിയ ചിലര്‍ പരാതിയുമായി രംഗത്തെത്തിയതോടെ വിവരം എസ്ബിഐ അധികൃതര്‍ അറിഞ്ഞു. കോര്‍ബയിലെ എസ്ബിഐ റീജിണല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചതോടെ ബ്രാഞ്ച് വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

വെളളിയാഴ്ച പൊലീസ് പരിശോധനയ്ക്കായി എത്തുമ്പോള്‍ അഞ്ച് ജീവനക്കാരുള്‍പ്പെടെ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. കംപ്യൂട്ടറുകളും മറ്റ് സാധനങ്ങളും ഉണ്ടായിരുന്നു. അഭിമുഖത്തിലൂടെയാണ് തങ്ങള്‍ക്ക് ജോലി ലഭിച്ചതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ബ്രാഞ്ച് മാനേജരെന്ന് പരിചയപ്പെടുത്തിയ ഒരാളുള്‍പ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഇവര്‍ക്കെതിരെ ഭാരതീയ ന്യായസന്‍ഹിത പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ എത്ര പേരെ കബളിപ്പിച്ചുവെന്നും നിക്ഷേപങ്ങള്‍ സ്വീകരിച്ചോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.