image

18 May 2025 2:40 PM IST

News

എഫ്ഡി പലിശ കുറച്ച് എസ്ബിഐ; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

MyFin Desk

7,100 crore extraordinary expenses, SBI with 35% drop in profit
X

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപ പലിശ നിരക്ക് കുറച്ചു. വിവിധ കാലാവധിയുള്ള നിക്ഷേപ പദ്ധതികളില്‍ 0.20 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. പുതുക്കിയ പലിശനിരക്ക് മെയ് 16 മുതല്‍ പ്രാബല്യത്തില്‍ വന്നു. തുടര്‍ച്ചയായി രണ്ടാം മാസമാണ് എസ്ബിഐ എഫ്ഡി നിരക്കുകള്‍ കുറയ്ക്കുന്നത്.

ഒരു വര്‍ഷത്തെ എഫ്ഡികള്‍ക്ക് ഇനി 6.5 ശതമാനമാണ് പലിശ. മൂന്ന് കോടി രൂപയില്‍ താഴെയുള്ള വിവിധ നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 3.30% മുതല്‍ 6.70% വരെയാണ് പുതുക്കിയ എഫ്ഡി പലിശ നിരക്ക്. നേരത്തെ, 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലാവധികള്‍ക്ക് എസ്ബിഐ പ്രതിവര്‍ഷം 3.50% മുതല്‍ 6.9% വരെയാണ് പലിശ നല്‍കിയിരുന്നത്.

എസ്ബിഐയുടെ പ്രത്യേക എഫ്ഡി പദ്ധതിയായ അമൃത് കലാഷിന്റെ പലിശ നിരക്കും 0.20 ശതമാനം കുറച്ചിട്ടുണ്ട്. 444 ദിവസത്തെ കാലാവധിയുള്ള ഈ പദ്ധതിക്ക്‌ ഇനി മുതല്‍ 6.85 ശതമാനം പലിശ നിരക്ക് ആണ് വാഗ്ദാനം ചെയ്യുക.