27 March 2024 5:56 PM IST
Summary
- ആമസോണ്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കുള്ള ഡെലിവറികളില്‍ അധിക പാക്കിങ് കുറച്ചു കൊണ്ടു വരികയാണ
- ആഗോള തലത്തില്‍ 2015 മുതല്‍ ആമസോണ്‍ പാക്കിങ് സാമഗ്രികളുടെ ഭാരം ശരാശരി 41 ശതമാനം കുറക്കുകയും ചെയ്തു
- ഒറിജിനല്‍ പാക്കിങ് കൊണ്ടു തന്നെ മികച്ചതാണെന്ന് സര്‍വേയില്‍ ഉപഭോക്താക്കള്‍ അഭിപ്രായപ്പെട്ടു
ഓണ്‍ലൈനായി വാങ്ങുന്ന സാധനങ്ങള്‍ അധിക പാക്കിങ് ഇല്ലാതെ ലഭിക്കുന്നതാണു താല്‍പര്യമെന്ന് ഇന്ത്യയിലെ ഓണ്‍ലൈന്‍ ഉപഭോക്താക്കളില്‍ പത്തില്‍ ഏഴു പേരും (69 ശതമാനം) അഭിപ്രായപ്പെടുന്നു. തുണികള്‍, ഡിറ്റര്‍ജെന്റ്, സ്റ്റേഷനറി തുടങ്ങിയവ അവയുടെ ഒറിജിനല്‍ പാക്കിങ് കൊണ്ടു തന്നെ മികച്ചതാണെന്ന് ഇതു സംബന്ധിച്ച ആമസോണ്‍ സര്‍വേയില്‍ ഉപഭോക്താക്കള്‍ അഭിപ്രായപ്പെട്ടു. അതേ സമയം വ്യക്തിഗത ഇനങ്ങളും വിലയേറിയ ചില വസ്തുക്കള്‍ക്കും അധിക പാക്കിങ് ചെയ്താവണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
2021 മുതല്‍ ആമസോണ്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കുള്ള ഡെലിവറികളില്‍ അധിക പാക്കിങ് കുറച്ചു കൊണ്ടു വരികയാണ്. പാക്കിങ് സാമഗ്രികളുടെ ഉപയോഗം കുറക്കുന്നതിനാണ് അധിക പാക്കിങ് ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 55 ശതമാനം പേര്‍ ചൂണ്ടിക്കാട്ടി. ആഗോള തലത്തില്‍ 2015 മുതല്‍ ആമസോണ്‍ പാക്കിങ് സാമഗ്രികളുടെ ഭാരം ശരാശരി 41 ശതമാനം കുറക്കുകയും രണ്ടു ദശലക്ഷം ടണ്ണോളം പാക്കിങ് സാമഗ്രികളുടെ ഉപയോഗം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
തങ്ങളെപ്പോലെ തന്നെ തങ്ങളുടെ ഉപഭോക്താക്കളും പാക്കിങ് സാമഗ്രികള്‍ കുറക്കുന്നതിനെ കുറിച്ചു ശ്രദ്ധാലുക്കളാണെന്ന് ആമസോണ്‍ ഇന്ത്യ ഓപറേഷന്‍സ് വൈസ് പ്രസിഡന്റ് അഭിനവ് സിങ് പറഞ്ഞു.