image

1 May 2025 12:10 PM IST

News

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

MyFin Desk

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു
X

വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അതേസമയം, ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചത് ഹോട്ടലുകൾക്കും റെസ്റ്റോറൻറുകൾക്കും മറ്റു വാണിജ്യ സ്ഥാപനങ്ങൾക്കും ഗുണകരമാകും.